---
title: "പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം: 12 വിദ്യാർത്ഥികൾക്കെതിരെ കേസ് "
english_title: "Plus One Student Brutally Attacked in Morazha HSS Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378632/taliparamba-morazha-hss-plus-one-student-attacked-instagram"
published_at: "2026-08-15T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a800f78f06c0_1000355468.jpg"
keywords: ["Morazha", "Students", "Case", "Ragging"]
---

# പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം: 12 വിദ്യാർത്ഥികൾക്കെതിരെ കേസ് 

> **Lead Summary:** **തളിപ്പറമ്പ്:**ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന്റെ വിരോധം വെച്ച് മൊറാഴ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു.

## Article Content

**തളിപ്പറമ്പ്:**ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന്റെ വിരോധം വെച്ച് മൊറാഴ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു.

സംഭവത്തിൽ 12 വിദ്യാർത്ഥികളുടെ പേരിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

പാപ്പിനിശേരി കീച്ചേരി നുസ്റത്തുൽ ഇസ്ലാം മദ്രസക്ക് സമീപം താമസിക്കുന്ന സമീറിന്റെ മകൻ, മണ്ടേൻമാരകത്ത് വീട്ടിൽ എം. മുഹമ്മദ് ഷെസിൻ (17). മൊറാഴ ഹയർസെക്കണ്ടറി സ്കൂളിലെ ഹ്യുമാനിറ്റീസ് പ്ലസ് വൺ വിദ്യാർത്ഥിയാണ്.

ഓഗസ്റ്റ് 11 തിങ്കളാഴ്ച ഉച്ചക്ക് 1 മണിയോടെയായിരുന്നു സംഭവം. സ്കൂളിന് പുറത്ത് വെച്ച് പ്രതികൾ ഷെസിനെ മർദ്ദിച്ച് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി വീണ്ടും മർദ്ദിച്ചു. തുടർന്ന് ഒഴക്രോത്തിലേക്ക് കൊണ്ടുപോയി അവിടെ വെച്ചും മർദ്ദിക്കുകയായിരുന്നു.

ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

നസീഫ്, മുനാസൽ, അബ്ദു, ആരോമൽ, റാഹിദ്, അർജുൻ, മിൻഹാജ്, ഫർസീൻ, അമീൻ, യദു, അഷ്ബിൻ, മുഹമ്മദ് എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378632/taliparamba-morazha-hss-plus-one-student-attacked-instagram)