---
title: "കൊളച്ചേരിയിലെ ഓട്ടോകൾക്ക് പുതിയ ക്രമീകരണം: നാളെ നമ്പർ പുതുക്കലും ഐഡി കാർഡ് വിതരണവും"
english_title: "Kolachery Panchayat Auto Service New System Parking Number ID Card"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378569/kolachery-panchayat-auto-parking-number-id-card-distribution"
published_at: "2026-08-14T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f4451c81b2_1000782247.jpg"
keywords: ["Kolachery", "Auto", "Parking Number", "ID Card", "Panchayat"]
---

# കൊളച്ചേരിയിലെ ഓട്ടോകൾക്ക് പുതിയ ക്രമീകരണം: നാളെ നമ്പർ പുതുക്കലും ഐഡി കാർഡ് വിതരണവും

> **Lead Summary:** **കൊളച്ചേരി: **കൊളച്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് പുതിയ ക്രമീകരണം. പാർക്കിംഗ് നമ്പർ പുതുക്കലും ഡ്രൈവർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നാളെ ഓഗസ്റ്റ് 15 ശനിയാഴ്ച നടക്കും.

## Article Content

**കൊളച്ചേരി: **കൊളച്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് പുതിയ ക്രമീകരണം. പാർക്കിംഗ് നമ്പർ പുതുക്കലും ഡ്രൈവർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നാളെ ഓഗസ്റ്റ് 15 ശനിയാഴ്ച നടക്കും.

പഞ്ചായത്തിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമവും ചിട്ടയുള്ളതുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ആദ്യഘട്ടത്തിൽ കമ്പിൽ, കൊളച്ചേരിമുക്ക്, ചേലേരിമുക്ക് തുടങ്ങിയ ഓട്ടോ സ്റ്റാൻഡുകളിലെ 101 ഓട്ടോകൾക്കും ഡ്രൈവർമാർക്കുമാണ് പാർക്കിംഗ് നമ്പറും ഐഡി കാർഡും നൽകുന്നത്. 

തുടർന്നുള്ള ഘട്ടങ്ങളിൽ പഞ്ചായത്തിലെ മറ്റ് സ്റ്റാൻഡുകളിലെ മുഴുവൻ ഓട്ടോറിക്ഷകൾക്കും ഘട്ടം ഘട്ടമായി നമ്പറുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു.

രാവിലെ 10.30ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷമീമ ടി.വി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വത്സൻ അധ്യക്ഷത വഹിക്കും. മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378569/kolachery-panchayat-auto-parking-number-id-card-distribution)