---
title: "പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് അതിക്രമം നടത്താൻ ശ്രമം: കണ്ണൂർ സ്വദേശി കോഴിക്കോട് അറസ്റ്റിൽ"
english_title: "Kannur Man Arrested in Kozhikode POCSO Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378524/kozhikode-pocso-case-kannur-man-arrested-instagram"
published_at: "2026-08-14T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7eef383be83_1000781254.jpg"
keywords: ["Kozhikode", "POCSO", "Arrest", "Child Safety"]
---

# പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് അതിക്രമം നടത്താൻ ശ്രമം: കണ്ണൂർ സ്വദേശി കോഴിക്കോട് അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: **പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ.

## Article Content

**കോഴിക്കോട്: **പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ.

കണ്ണൂർ പേരാവൂർ കളപ്പുരക്കൽ വീട്ടിലെ ജെന്നറ്റ് ജോബി (40)യെയാണ് ടൗൺ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കഴിഞ്ഞ ദിവസം നഗരത്തിലെ ലോഡ്ജിലേക്ക് വിളിപ്പിക്കുകയും പണം നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കുട്ടിയുടെ പരാതിയിൽ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ടൗൺ പൊലീസ് എസ്.ഐമാരായ ശ്രീജേഷ്, വിഷ്ണു എന്നിവരും സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. അബ്ദുറഹ്മാൻ, അനീഷ് മുസ്സേൻവീട്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം എന്നിവരടങ്ങുന്ന സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378524/kozhikode-pocso-case-kannur-man-arrested-instagram)