---
title: "ജെംസ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിയുടെ മരണം: റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ"
english_title: "Balavakasha Commission Seeks Report on Kannur Student Death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378442/balavakasha-commission-report-kannur-student"
published_at: "2026-08-14T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e92f2875a7_1000780250.jpg"
keywords: ["Student", "Balavakasha Commission", "Morazha", "School"]
---

# ജെംസ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിയുടെ മരണം: റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ

> **Lead Summary:** **കണ്ണൂർ: **മൊറാഴ വെള്ളിക്കീലിലെ ജെംസ് ഇൻ്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ പോലീസ് റിപ്പോർട്ട് തേടി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.

## Article Content

**കണ്ണൂർ: **മൊറാഴ വെള്ളിക്കീലിലെ ജെംസ് ഇൻ്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ പോലീസ് റിപ്പോർട്ട് തേടി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.

മൊറാഴ സ്വദേശി ജഫാകിഷ് റെയ്ഹാൻ (15) തലശ്ശേരി ചിറക്കരയിലെ വീട്ടിൽ മരിച്ച സംഭവത്തിലാണ് നടപടി. ജില്ലാ ശിശു സംരക്ഷണ ഓഫീസറോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദേശം നൽകി.

കുടുംബത്തെ ചിറക്കരയിലെ വീട്ടിൽ സന്ദർശിച്ച കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. കെ.വി മനോജ് കുമാർ, അംഗം ബി. മോഹൻ കുമാർ എന്നിവർ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ പ്രധാന അധ്യാപിക മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് ശകാരിച്ചിരുന്നുവെന്നും ഇത് കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും കുടുംബം കമ്മീഷനോട് പറഞ്ഞു.

വിദ്യാർത്ഥിയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378442/balavakasha-commission-report-kannur-student)