---
title: "ആറളം ഫാമിൽ ആനമതിൽ നിർമ്മാണം ഡിസംബറോടെ പൂർത്തിയാക്കാൻ നിർദേശം; മന്ത്രിമാരുടെ സംയുക്ത യോഗം"
english_title: "Aralam Farm Review Meeting: Elephant Wall Construction to be Completed by December"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378403/aralam-farm-review-meeting-elephant-wall-december"
published_at: "2026-08-13T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7df5cda3731_1000779741.jpg"
keywords: ["Aralam Farm", "Elephant Wall", "Shibu Baby John", "Sunny Joseph"]
---

# ആറളം ഫാമിൽ ആനമതിൽ നിർമ്മാണം ഡിസംബറോടെ പൂർത്തിയാക്കാൻ നിർദേശം; മന്ത്രിമാരുടെ സംയുക്ത യോഗം

> **Lead Summary:** **കണ്ണൂർ: **ആറളം ഫാമിലെ വിവിധ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിമാരുടെ സംയുക്ത സംഘം അവലോകന യോഗം നടത്തി.

## Article Content

**കണ്ണൂർ: **ആറളം ഫാമിലെ വിവിധ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിമാരുടെ സംയുക്ത സംഘം അവലോകന യോഗം നടത്തി.

യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

 ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന ആനമതിൽ നിർമ്മാണം ഡിസംബറോടെ പൂർത്തിയാക്കണം. മേൽനോട്ട ചുമതല പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് വിഭാഗം ഏറ്റെടുക്കും.  

ആനമതിൽ നിർമ്മാണം സാധ്യമല്ലാത്ത പ്രദേശങ്ങളിൽ ശക്തമായ മറ്റ് പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തും. ആനകൾ മറ്റ് ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാനുള്ള മാർഗങ്ങളും യോഗം വിലയിരുത്തി.

ആറളം ഫാമിലെ പുനരധിവാസം പ്രദേശവാസികളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി പൂർത്തിയാക്കും. അടിക്കാട് വെട്ടുന്നതിന്റെയും വീസ്ത ക്ലിയറൻസിന്റെയും പുരോഗതിയും യോഗം പരിശോധിച്ചു.

വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ, വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രിയും സ്ഥലം എം.എൽ.എയുമായ അഡ്വ. സണ്ണി ജോസഫ്, എസ്.സി/എസ്.ടി, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി എന്നിവർ സെക്രട്ടേറിയറ്റിൽ നിന്നും പങ്കെടുത്തു.

കണ്ണൂർ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് കലക്ടർ എസ്. സ്വാതി, ഡി.എം ഡെപ്യൂട്ടി കലക്ടർ പ്രാൻസിംഗ്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ കലക്ടറേറ്റിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയും യോഗത്തിൽ ചേർന്നു. വനം, പരിസ്ഥിതി, റവന്യു, പൊതുമരാമത്ത്, എസ്.സി/എസ്.ടി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378403/aralam-farm-review-meeting-elephant-wall-december)