---
title: "പരിയാരത്ത് പൂട്ടിക്കിടന്ന ചകിരി ഫാക്ടറിയിൽ മോഷണം;ഷട്ടറും വാതിലും പൊളിച്ച് 1 ലക്ഷം രൂപയുടെ മെഷീനുകളും ഇരുമ്പ് ഷീറ്റുകളും കവർന്നു"
english_title: "Theft at Closed Coir Factory in Pariyaram: Rs 1 Lakh Worth Machinery Stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378388/theft-coir-factory-pariyaram-1-lakh"
published_at: "2026-08-13T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7dd87426a01_1000187504.jpg"
keywords: ["Pariyaram", "Coir Factory Theft", "Crime"]
---

# പരിയാരത്ത് പൂട്ടിക്കിടന്ന ചകിരി ഫാക്ടറിയിൽ മോഷണം;ഷട്ടറും വാതിലും പൊളിച്ച് 1 ലക്ഷം രൂപയുടെ മെഷീനുകളും ഇരുമ്പ് ഷീറ്റുകളും കവർന്നു

> **Lead Summary:** **പരിയാരം: **പൂട്ടിക്കിടന്ന യന്ത്രവൽകൃത ചകിരി സഹകരണ സംഘത്തിൽ നിന്ന് 1 ലക്ഷം രൂപയുടെ മെഷീനുകളും ഇരുമ്പ് ഷീറ്റുകളും മോഷണം പോയി.

## Article Content

**പരിയാരം: **പൂട്ടിക്കിടന്ന യന്ത്രവൽകൃത ചകിരി സഹകരണ സംഘത്തിൽ നിന്ന് 1 ലക്ഷം രൂപയുടെ മെഷീനുകളും ഇരുമ്പ് ഷീറ്റുകളും മോഷണം പോയി.

പരിയാരം കോരൻപീടിക കാവിൻചാലിൽ പ്രവർത്തിച്ചിരുന്ന ചകിരി സംഘത്തിന്റെ ഓഫീസും ഫാക്ടറിയും കഴിഞ്ഞ 3 വർഷമായി അടച്ചിട്ടിരിക്കുകയാണ്.

ഫാക്ടറിയുടെ ഷട്ടറും ഓഫീസ് കെട്ടിടത്തിന്റെ വാതിലിന്റെ പൂട്ടും പൊളിച്ചാണ് അജ്ഞാതർ അകത്ത് കടന്നത്. 2023 ജനുവരി മുതൽ 2025 ആഗസ്റ്റ് 9 വരെയുള്ള കാലയളവിലാണ് മോഷണം നടന്നതെന്നാണ് നിഗമനം.

അമ്മാനപ്പാറ ദീപാഞ്ജലിയിലെ ഇ.ടി. രാജീവൻ നൽകിയ പരാതിയിൽ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378388/theft-coir-factory-pariyaram-1-lakh)