---
title: "പെരിങ്ങോം-വയക്കരയിൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി; വൻതുക പിഴയീടാക്കി "
english_title: "154 Kg Fake Bio Carry Bags Seized in Peringome Vayakkara Panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378380/fake-bio-carry-bags-seized-peringome-vayakkara"
published_at: "2026-08-13T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7dcc6f8b9a9_1000779177.jpg"
keywords: ["Peringome Vayakkara", "Bio Carry Bag", "Enforcement Squad", "Plastic Ban"]
---

# പെരിങ്ങോം-വയക്കരയിൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി; വൻതുക പിഴയീടാക്കി 

> **Lead Summary:** **കണ്ണൂർ:** മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ 154 കിലോഗ്രാം വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി.

## Article Content

**കണ്ണൂർ:** മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ 154 കിലോഗ്രാം വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി.

പാടിയോട്ടുച്ചാൽ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് നൗഷാദ് എം.ടി.പി, രവീന്ദ്രൻ പി എന്നിവരിൽ നിന്ന് വ്യാജ ബാഗുകൾ കണ്ടെടുത്തത്. ഇരുവരിൽ നിന്നും 10,000 രൂപ വീതം പിഴ ഈടാക്കി.

പാടിയോട്ടുച്ചാൽ പ്രദേശങ്ങളിൽ വ്യാജ ക്യാരി ബാഗുകൾ വ്യാപകമായി വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. 

Eco Star, Green King, Rainbow, Palm Tree എന്നീ പേരുകളിൽ 'ബയോ' എന്ന വ്യാജേനയാണ് ഉൽപ്പന്നങ്ങൾ വിറ്റിരുന്നത്. പിടിച്ചെടുത്ത എല്ലാ ബാഗുകളും ഡൈക്ലോറോ മീഥേൻ ലായനി ഉപയോഗിച്ച് പരിശോധിച്ച് വ്യാജൻ എന്ന് സ്ഥിരീകരിച്ചു.

കസ്റ്റമേഴ്സിനെ തെറ്റിദ്ധരിപ്പിച്ച് ഇത്തരം നിരവധി ബ്രാൻഡുകൾ മാർക്കറ്റിൽ ഇറങ്ങുന്നുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു. വ്യാജ ബാഗുകൾ വിതരണം ചെയ്യുന്ന ഡീലർമാരെ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

പരിശോധനയിൽ സ്‌ക്വാഡ് ലീഡർ അഷറഫ് പി.പി, ടീം അംഗം ജിഷ്ണുരാജ് എം, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സപ്ന കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378380/fake-bio-carry-bags-seized-peringome-vayakkara)