---
title: "തലശ്ശേരിയിലെ ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസ്:  വൈശാഖ് എസ് ദർശനെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്‌തു"
english_title: "Youth Congress Leader Vaishakh S Darshan Suspended in Thalassery Suicide Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378223/thalassery-bjp-leader-suicide-youth-congress-vaishakh-suspended"
published_at: "2026-08-12T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c8e08a28bf_1000777089.jpg"
keywords: ["Thalassery", "BJP", "Youth Congress", "Vaishakh Darshan", "Suicide Case"]
---

# തലശ്ശേരിയിലെ ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസ്:  വൈശാഖ് എസ് ദർശനെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്‌തു

> **Lead Summary:** **കണ്ണൂർ: **തലശ്ശേരിയിലെ ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ് ദർശനെ സ്ഥാനത്തു നിന്ന് സസ്പെൻഡ് ചെയ്തു.

## Article Content

**കണ്ണൂർ: **തലശ്ശേരിയിലെ ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ് ദർശനെ സ്ഥാനത്തു നിന്ന് സസ്പെൻഡ് ചെയ്തു.

ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് എറണാകുളം സ്വദേശിയായ വൈശാഖിനെ തിരുവനന്തപുരത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 3 നാണ് തലശ്ശേരിയിലെ ഓഫീസ് മുറിയിൽ ബിജെപി നേതാവ് രതീശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങി വൈശാഖിന് കൈമാറിയിരുന്നതായി രതീശൻ എഴുതിവെച്ച കുറിപ്പിൽ പറയുന്നു.

പണം വാങ്ങിയിട്ടും വൈശാഖ് ജോലി നൽകി വഞ്ചിച്ചതാണ് മരണ കാരണമെന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്. ജോലി ലഭിക്കാത്തതിനെ തുടർന്ന് പണം നൽകിയ ഉദ്യോഗാർത്ഥികൾ സമ്മർദം ചെലുത്തി തുടങ്ങിയതോടെയാണ് രതീശൻ ജീവനൊടുക്കിയതെന്നും കുറിപ്പിലുണ്ട്.

പണം നൽകിയ ഉദ്യോഗാർത്ഥികൾ കൂടുതൽ പരാതികളുമായി രംഗത്തുവന്നാൽ വൈശാഖിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താനാണ് പോലീസിന്റെ നീക്കം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378223/thalassery-bjp-leader-suicide-youth-congress-vaishakh-suspended)