---
title: "ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മുസ്തഫ കോടിപ്പോയിലിനും ഹാഷിം കാട്ടാമ്പള്ളിക്കും പി ടി എച്ച് കൊളച്ചേരിയുടെ അനുമോദനം"
english_title: "PTH Kolachery Honors Musthafa Kodippoyil and Hashim Kattampally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378212/pth-kolachery-honors-musthafa-hashim"
published_at: "2026-08-12T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c750827df2_1000776940.jpg"
keywords: ["PTH Kolachery", "Musthafa Kodippoyil", "Hashim Kattampally", "LGML", "SSK Kannu"]
---

# ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മുസ്തഫ കോടിപ്പോയിലിനും ഹാഷിം കാട്ടാമ്പള്ളിക്കും പി ടി എച്ച് കൊളച്ചേരിയുടെ അനുമോദനം

> **Lead Summary:** **പന്ന്യങ്കണ്ടി : **ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മുസ്തഫ കോടിപ്പൊയിലിനെയും, സമഗ്ര ശിക്ഷാ കേരളം കണ്ണൂർ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ആയി നിയമനം ലഭിച്ച ഹാഷിം കാട്ടാമ്പള്ളിയെയും പി ടി എച്ച് കൊളച്ചേരി മേഖല സംഗമം അനുമോദിച്ചു.

## Article Content

**പന്ന്യങ്കണ്ടി : **ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മുസ്തഫ കോടിപ്പൊയിലിനെയും, സമഗ്ര ശിക്ഷാ കേരളം കണ്ണൂർ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ആയി നിയമനം ലഭിച്ച ഹാഷിം കാട്ടാമ്പള്ളിയെയും പി ടി എച്ച് കൊളച്ചേരി മേഖല സംഗമം അനുമോദിച്ചു.

മുസ്തഫ കോടിപ്പോയിൽ പി ടി എച്ച് കൊളച്ചേരി മേഖല കമ്മിറ്റിയുടെ പ്രസിഡണ്ടായും, സെക്രട്ടറിയായി ഹാഷിം കാട്ടാമ്പള്ളിയും സേവനമനുഷ്ഠിച്ചു വരികയാണ്. ഇരുവർക്കുമുള്ള ഉപഹാരങ്ങൾ പി ടി എച്ച് അഡ്വൈസറി ബോർഡ് അംഗം ടിവി ഹസൈനാർ മാസ്റ്റർ സമ്മാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം നസീർ പി കെ പി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ പി നൂറുദ്ധീൻ, നിസാർ ഇരുവാപുഴ നമ്പ്രം, റിയാദ് - കണ്ണൂർ ജില്ലാ KMCC ജനറൽ സെക്രട്ടറി മുഖ്ദാർ, എം അബ്ദുൽ അസീസ്, ആറ്റക്കോയ തങ്ങൾ, മൻസൂർ പാമ്പുരുത്തി, കുഞ്ഞഹമ്മദ് കുട്ടി മയ്യിൽ, ജുബൈർ മാസ്റ്റർ മയ്യിൽ, അബ്ദുൽ ഖാദർ മൗലവി തരിയേരി, കെ കെ എം ബഷീർ മാസ്റ്റർ, ഷംസുദ്ദീൻ വേശാല, ജാബിർ പാട്ടയം, ഷുക്കൂർ മാസ്റ്റർ കണ്ടക്കൈ, സംബന്ധിച്ചു. ‎

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378212/pth-kolachery-honors-musthafa-hashim)