---
title: "കർക്കിടക വാവ് ദിനത്തിൽ കണ്ണൂർ ജില്ലയിലെ ക്ഷേത്രങ്ങളിലും കടൽതീരങ്ങളിലും പതിനായിരങ്ങൾ ബലിതർപ്പണം നടത്തി"
english_title: "Karkidaka Vavu Bali Offerings Held Across Kannur District"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378194/karkidaka-vavu-bali-kannur-2026"
published_at: "2026-08-12T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c52a3e7890_1000776613.jpg"
keywords: ["Karkidaka Vavu", "Pitru Bali", "Payyambalam", "Thalassery"]
---

# കർക്കിടക വാവ് ദിനത്തിൽ കണ്ണൂർ ജില്ലയിലെ ക്ഷേത്രങ്ങളിലും കടൽതീരങ്ങളിലും പതിനായിരങ്ങൾ ബലിതർപ്പണം നടത്തി

> **Lead Summary:** **കണ്ണൂർ: **കർക്കിടക വാവ് ദിനത്തിൽ പിതൃപുണ്യത്തിനായി ജില്ലയിലെ ക്ഷേത്രങ്ങളിലും കടൽതീരങ്ങളിലും പതിനായിരങ്ങൾ ബലിതർപ്പണം നടത്തി.

## Article Content

**കണ്ണൂർ: **കർക്കിടക വാവ് ദിനത്തിൽ പിതൃപുണ്യത്തിനായി ജില്ലയിലെ ക്ഷേത്രങ്ങളിലും കടൽതീരങ്ങളിലും പതിനായിരങ്ങൾ ബലിതർപ്പണം നടത്തി.

ബുധനാഴ്ച പുലർച്ചെ 5 മണി മുതൽ പയ്യാമ്പലം, മുഴപ്പിലങ്ങാട്, തോട്ടട, തലായി, തലശ്ശേരി കടൽ തീരങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ എത്തി. പയ്യാമ്പലത്ത് അതിരാവിലെ മുതൽ ബലിതർപ്പണത്തിനെത്തിയവരുടെ നീണ്ട നിര കാണാമായിരുന്നു. 

സേവാഭാരതി, ഐ.ആർ.പി.സി, ടെംപിൾ കോർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകൾ എത്തിയവർക്ക് ചായ, ചെറുകടികൾ, മെഡിക്കൽ സൗകര്യം, സുരക്ഷ എന്നിവ ഒരുക്കി. ഭക്തജന തിരക്ക് നിയന്ത്രിക്കാനും വാഹന ഗതാഗതം സുഗമമാക്കാനും പോലീസ് സജീവമായിരുന്നു.

കണ്ണൂർ കോർപറേഷൻ: തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, ചൊവ്വ ശിവക്ഷേത്രം, ആദികടലായി ക്ഷേത്രം എന്നിവിടങ്ങളിൽ പ്രധാന ബലിതർപ്പണങ്ങൾ നടന്നു.

തലശ്ശേരിയിൽ തൃക്കെ ശിവക്ഷേത്രം, ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. തൃക്കെ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ തലായി കടപ്പുറത്ത് രാവിലെ 6 മുതൽ 11 വരെ ബലിതർപ്പണം നടന്നു. ജഗന്നാഥ ക്ഷേത്രത്തിൽ രാവിലെ 5 മണി മുതൽ ബലിതർപ്പണത്തോടൊപ്പം തിലഹവനം, പ്രതിമാസങ്കൽപം, ക്ഷേത്രപിണ്ഡം തുടങ്ങിയ പിതൃകർമ്മങ്ങളും അനുഷ്ഠിച്ചു.

ഇരിട്ടി: കീഴൂർ മഹാദേവ-മഹാവിഷ്ണു ക്ഷേത്ര സമിതികളുടെ നേതൃത്വത്തിൽ ബാവലിപ്പുഴക്കരയിൽ പുലർച്ചെ 5 മണിക്ക് ബലിതർപ്പണം നടന്നു.

മട്ടന്നൂർ: കല്ലൂർ ഐക്കുളത്തിൽ സമസ്ത കേരള വാര്യർ സമാജം യൂണിറ്റ് രാവിലെ 5.30 മുതൽ 8.30 വരെ പിതൃതർപ്പണം നടത്തി. വെളിയമ്പ്ര കാഞ്ഞിരമണ്ണ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അനന്തൻ കടവിൽ രതീഷ് ശാന്തി ചേർത്തല മുഖ്യ കാർമ്മികത്വം വഹിച്ചു.

പാനൂർ അണിയാരം ശിവക്ഷേത്രം ആറാട്ടുചിറക്കടവ്, പൂക്കോം പോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം മാനസസരോവർ, പയ്യാവൂർ വാസവപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം മൂർത്തിക്കടവ്, കീഴല്ലൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378194/karkidaka-vavu-bali-kannur-2026)