---
title: " പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്"
english_title: "Two Private Buses Collide at Thalassery Punnol, 40 Injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378191/thalassery-punnol-bus-collision-40-injured"
published_at: "2026-08-12T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c50a9bb352_1000776590.jpg"
keywords: ["Thalassery", "Punnol", "Bus Accident", "National Highway"]
---

#  പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** **തലശ്ശേരി: **ദേശീയപാതയിൽ തലശ്ശേരി പുന്നോലിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഇരുബസുകളിലെയും 40 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരമാണ്.

## Article Content

**തലശ്ശേരി: **ദേശീയപാതയിൽ തലശ്ശേരി പുന്നോലിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഇരുബസുകളിലെയും 40 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരമാണ്.

ഇന്ന് കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന മറ്റൊരു സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗങ്ങൾ പൂർണമായും തകർന്നു.

നാട്ടുകാരും ന്യൂമാഹി പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ആംബുലൻസുകളിലും നാട്ടുകാരുടെ വാഹനങ്ങളിലും തലശ്ശേരി ജനറൽ ആശുപത്രി, കോ-ഓപ്പറേറ്റീവ് ആശുപത്രി, സമീപത്തെ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് മാറ്റി.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബസുകളുടെ രേഖകളും ഡ്രൈവർമാരുടെ മൊഴിയും പോലീസ് പരിശോധിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378191/thalassery-punnol-bus-collision-40-injured)