---
title: "എസ്ഡിപിഐ പ്രതിഷേധ പ്രകടനം:  പ്രവർത്തകർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു"
english_title: "case against sdpi activists"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37819/case-against-sdpi-activists"
published_at: "2022-04-16T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a78e938ef6_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# എസ്ഡിപിഐ പ്രതിഷേധ പ്രകടനം:  പ്രവർത്തകർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

> **Lead Summary:** **പഴയങ്ങാടി: **എസ്.ഡി.പി.ഐ.പ്രവർത്തകൻ്റെ കൊലപാതകം പ്രതിഷേധ പ്രകടനം പഴയങ്ങാടിയിലും തളിപ്പറമ്പിലും പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു .

## Article Content

**പഴയങ്ങാടി: **എസ്.ഡി.പി.ഐ.പ്രവർത്തകൻ്റെ കൊലപാതകം പ്രതിഷേധ പ്രകടനം പഴയങ്ങാടിയിലും തളിപ്പറമ്പിലും പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു .

പാലക്കാട് എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ.പ്രവർത്തകൻ സുബൈറിനെ പിതാവിൻ്റെ കൺമുമ്പിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ ടൗണിൽനടത്തിയ പ്രതിഷേധപ്രകടത്തിന് പോലീസ് അനുമതിയില്ലാത്തതിൻ്റെ പേരിൽ പഴയങ്ങാടിയിൽ പ്രകടനം നടത്തിയ എസ്.ഡി.പി.ഐ.പ്രവർത്തകരായ 25 ഓളം പേർ ക്കെതിരെ പോലീസ് കേസെടുത്തു.

എസ്.ഡി.പി.ഐ.പ്രവർത്തകരായ വെങ്ങര മുട്ടം സ്വദേശികളായ നിയാസ്, നിസാർ, റിയാസ്, ഹന്നാൻ എട്ടിക്കുളം തുടങ്ങിയ കണ്ടാലറിയാവുന്ന 21 പേർ ഉൾപ്പെടെ 25 പേർക്കെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.

അതേസമയംകൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം 5 മണിയോടെ പോലീസ് അനുമതിയില്ലാതെ തളിപ്പറമ്പ് ടൗണിൽ പ്രകടനം നടത്തിയ എസ്.ഡി.പി.ഐ.നേതാക്കളായ ഇബ്രാഹിം തിരുവട്ടൂർ, ആരിഫ് എന്നിവർ ഉൾപ്പെടെ 20 ഓളം എസ്.ഡി.പി.ഐ.പ്രവർത്തകർക്കെതിരെയും തളിപ്പറമ്പ് പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37819/case-against-sdpi-activists)