---
title: "ചെമ്പേരിയിൽ സ്കൂട്ടർ ബസിലിടിച്ച് ഭിന്നശേഷിക്കാരന് ദാരുണാന്ത്യം"
english_title: "Chemberi Accident: Differently-Abled Man Dies in Scooter-Bus Collision"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378176/chemberi-scooter-bus-accident-stanil-joseph "
published_at: "2026-08-12T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c4459e67ca_1000776308.jpg"
keywords: ["Chemberi", "Road Accident", "Kannur", "Scooter", "Bus"]
---

# ചെമ്പേരിയിൽ സ്കൂട്ടർ ബസിലിടിച്ച് ഭിന്നശേഷിക്കാരന് ദാരുണാന്ത്യം

> **Lead Summary:** **ചെമ്പേരി: **ചെമ്പേരി പുറഞ്ഞാൺ റോഡിൽ സ്കൂട്ടർ ബസിലിടിച്ച് ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. താരച്ചീത്ത സ്വദേശി സ്റ്റാനിൽ ജോസഫ് ആണ് മരിച്ചത്.

## Article Content

**ചെമ്പേരി: **ചെമ്പേരി പുറഞ്ഞാൺ റോഡിൽ സ്കൂട്ടർ ബസിലിടിച്ച് ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. താരച്ചീത്ത സ്വദേശി സ്റ്റാനിൽ ജോസഫ് ആണ് മരിച്ചത്.

ഇന്ന് രാവിലെ പാണത്തൂർ - ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ജേക്കബ് ബസിലാണ് മൂന്ന് ചക്ര സ്കൂട്ടർ വന്നിടിച്ചത്.

മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസ് റോഡിന് പുറത്ത് ഇറക്കി മൺതിട്ടയിൽ ഇടിച്ച് നിർത്തിയെങ്കിലും സ്റ്റാനിൽ ബസിനടിയിൽപ്പെടുകയായിരുന്നു.

പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378176/chemberi-scooter-bus-accident-stanil-joseph )