---
title: "'അക്രമികള്‍ക്കായി കാര്‍ വാടകയ്‌ക്കെടുത്തത് സുബൈറിന്റെ അയല്‍വാസി'; രമേശ് മാന്യമായി പെരുമാറുന്നയാളെന്ന് അലിയാര്‍"
english_title: "Zubair's neighbor rents car for attackers'"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37815/zubairs-neighbor-rents-car-for-attackers"
published_at: "2022-04-16T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a75249f320_vac.jpg"
keywords: []
---

# 'അക്രമികള്‍ക്കായി കാര്‍ വാടകയ്‌ക്കെടുത്തത് സുബൈറിന്റെ അയല്‍വാസി'; രമേശ് മാന്യമായി പെരുമാറുന്നയാളെന്ന് അലിയാര്‍

> **Lead Summary:** **പാലക്കാട്: **കഞ്ചിക്കോട് നിന്നും കണ്ടെടുത്ത കാര്‍ വാടയ്ക്ക് എടുത്ത ബിജെപി പ്രവര്‍ത്തകന്‍ രമേശ് കള്ളിമുള്ളിയത്ത് കൊല്ലപ്പെട്ട സുബൈറിന്റെ അയല്‍വാസി. സുബൈറിന്റെ വീട്ടില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ മീറ്റര്‍ അപ്പുറത്തായിട്ടാണ് രമേശിന്റെ വീടെന്ന് വാഹനം വാടയ്ക്ക് നല്‍കിയ അലിയാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**പാലക്കാട്: **കഞ്ചിക്കോട് നിന്നും കണ്ടെടുത്ത കാര്‍ വാടയ്ക്ക് എടുത്ത ബിജെപി പ്രവര്‍ത്തകന്‍ രമേശ് കള്ളിമുള്ളിയത്ത് കൊല്ലപ്പെട്ട സുബൈറിന്റെ അയല്‍വാസി. സുബൈറിന്റെ വീട്ടില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ മീറ്റര്‍ അപ്പുറത്തായിട്ടാണ് രമേശിന്റെ വീടെന്ന് വാഹനം വാടയ്ക്ക് നല്‍കിയ അലിയാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാവരോടും മാന്യമായി പെരുമാറുന്ന വ്യക്തിയാണ് രമേശ്. സുബൈറിന്റെ വീട്ടില്‍ നിന്നും അഞ്ചോ ആറോ വീട് കഴിഞ്ഞാണ് രമേശിന്റെ വീടെന്ന് അലിയാര്‍ വിശദീകരിച്ചു. അമ്പലത്തില്‍ പോകണം എന്ന് പറഞ്ഞാണ് ബിജെപി പ്രവര്‍ത്തകനായ രമേശ് അലിയാറില്‍ നിന്നും കാര്‍ വാടകയ്ക്ക് വാങ്ങിയത്.

ഉച്ചയ്ക്ക് കൊലപാതക വാര്‍ത്ത അറിഞ്ഞ് രമേശിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇന്നലെ രാത്രി തന്നെ തേടി പൊലീസ് വീട്ടിലെത്തിയിരുന്നു. അവരോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. ഫോണ്‍ രേഖകള്‍ കൈമാറിയെന്നും അലിയാര്‍ വ്യക്തമാക്കി.

കൃപേഷ് എന്നയാളുടെ ഉടമസ്ഥതയിലാണ് കണ്ടെടുത്ത കെഎല്‍ 9 എക്യൂ 7901 കാര്‍. എന്നാല്‍ രണ്ട് വര്‍ഷത്തോളമായി അലിയാര്‍ എന്നയാളാണ് വാഹനം ഉപയോഗിക്കുന്നത്. ആവശ്യാനുസരണം വാടകയ്‌യ്ക്കും നല്‍കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37815/zubairs-neighbor-rents-car-for-attackers)