---
title: "ചെറുകുന്ന് പള്ളിച്ചാലിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് യുവാവ്  മരിച്ചു"
english_title: "car ambulance accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37810/car-ambulance-accident"
published_at: "2022-04-16T12:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a7012a7cda_Untitled-2 web.jpg"
keywords: []
---

# ചെറുകുന്ന് പള്ളിച്ചാലിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് യുവാവ്  മരിച്ചു

> **Lead Summary:** ചെറുകുന്ന് പള്ളിച്ചാലിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പള്ളിച്ചാൻ സ്വദേശി സി വി മനോജ് ആണ് മരിച്ചത് .ഇന്നലെ രാത്രി 10:45 ഓടെയായിരുന്നു അപകടം നടന്നത്.

## Article Content

ചെറുകുന്ന് പള്ളിച്ചാലിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പള്ളിച്ചാൻ സ്വദേശി സി വി മനോജ് ആണ് മരിച്ചത് .ഇന്നലെ രാത്രി 10:45 ഓടെയായിരുന്നു അപകടം നടന്നത്.

പഴയങ്ങാടി നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസും പള്ളിച്ചാലിൽ നിന്ന് ചെറുകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മനോജിനെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കണ്ണപുരം പോലീസ് സ്റ്റേഷൻ റോഡിൽ താമസിക്കുന്ന പ്രവാസി ചേലേരി വളപ്പിൽ മനോജ്(45) ആണ് മരണപ്പെട്ടത്. പള്ളിച്ചാലിലെ കോരൻ-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ സിന്ധു (ചിറക്കൽ കുന്നുംക്കൈ ). മക്കളില്ല. ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന മനോജ് സമീപകാലത്താണ് നാട്ടിലെത്തിയത്. ചെറുകുന്ന് അമ്പലം റോഡിലെ ക്ലബ്ബിന് സമീപം വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു.

ആംബുലൻസ് സമീപത്തെ ട്രാൻസ്ഫോമറിൻ്റെ പോസ്റ്റും ഇടിച്ച് തകർത്ത നിലയിലാണ്.കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37810/car-ambulance-accident)