---
title: "ആറളം ഫാമിൽ മഞ്ഞൾ കൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം. 25 ഏക്കർ  കൃഷിക്കാണ് ഡ്രോണുകൾ ഉപയോഗിച്ചത്"
english_title: "Drone application for turmeric cultivation at Aralam Farm. The drones were used to cultivate 25 acres"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3780/drone-application-for-turmeric-cultivation-at-aralam-farm-the-drones-were-used-to-cultivate-25-acres"
published_at: "2021-10-06T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d65b97e4ff_news-card-webz.jpg"
keywords: []
---

# ആറളം ഫാമിൽ മഞ്ഞൾ കൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം. 25 ഏക്കർ  കൃഷിക്കാണ് ഡ്രോണുകൾ ഉപയോഗിച്ചത്

> **Lead Summary:** **ഇരിട്ടി : **ആറളം ഫാമിൽ 25 ഏക്കറിൽ നടത്തിയ മഞ്ഞൾ കൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തി.

## Article Content

**ഇരിട്ടി : **ആറളം ഫാമിൽ 25 ഏക്കറിൽ നടത്തിയ മഞ്ഞൾ കൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തി.

ജില്ലയിൽ ആദ്യമായാണ് ഒരു കാർഷിക വിളക്ക് ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം എന്നതും ഏറെ ശ്രദ്ധേയമാണ്.

ആവശ്യമായ സൂക്ഷ്മ മൂലകങ്ങളാണ് ദ്രാവകരൂപത്തിൽ മഞ്ഞളിന് നൽകിയത്. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിൻ്റെയും കാസർക്കോട് സുഗന്ധവിള ഗവേഷണകേന്ദ്രത്തിൻ്റെയും സഹായത്തോടെ 25 ഏക്കറിലാണ് ഫാമിൽ മഞ്ഞൾ കൃഷി ഇറക്കിയത്.

ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്ന മഞ്ഞൾ മൂല്യവർധിത ഉൽപ്പന്നങ്ങളായി വിപണിയിൽ എത്തിക്കാൻ റെയിഡ്ക്കോയുമായി ഫാമാധികൃതർ കരാറൊപ്പിട്ടിരുന്നു. ഇവരുമായുള്ള കരാറിന് ശേഷമാണ് മഞ്ഞൾ കൃഷിക്ക് ഫാമിൽ തുടക്കമിട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3780/drone-application-for-turmeric-cultivation-at-aralam-farm-the-drones-were-used-to-cultivate-25-acres)