---
title: "അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബർ 'തൊപ്പി' നിഹാദിന് വീണ്ടും സൈബർ പോലീസ് നോട്ടീസ്"
english_title: "Youtuber Thoppi Nihad Gets Fresh Cyber Police Notice in Obscene Video Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377951/youtuber-thoppi-nihad-cyber-police-notice-obscene-video-case"
published_at: "2026-08-11T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ada5823693_1000773363.jpg"
keywords: ["Thoppi Nihad", "Youtuber", "Cyber Police", "Kochi", "Obscene Video"]
---

# അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബർ 'തൊപ്പി' നിഹാദിന് വീണ്ടും സൈബർ പോലീസ് നോട്ടീസ്

> **Lead Summary:** **കൊച്ചി: **സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിന് എറണാകുളം റൂറൽ സൈബർ പോലീസ് വീണ്ടും നോട്ടീസ് നൽകി.

## Article Content

**കൊച്ചി: **സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിന് എറണാകുളം റൂറൽ സൈബർ പോലീസ് വീണ്ടും നോട്ടീസ് നൽകി.

അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. മുമ്പ് അയച്ച നോട്ടീസിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്. നേരത്തെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു.

ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാവാത്തവർ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ സ്വാധീനം നേടിയത്. തുടക്കം മുതൽ ഇവർ ഉപയോഗിച്ചിരുന്ന ഭാഷയ്ക്കും ഉള്ളടക്കത്തിനും കടുത്ത വിമർശനവും ഉണ്ടായിരുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ വലിയൊരു വിഭാഗം ഫോളോവേഴ്സിനെ ഇവർക്ക് നേടാനായി.

പിന്നീട് സുഹൃത്തുക്കൾ തമ്മിലുള്ള പരസ്യപ്പോരും യൂട്യൂബ് വരുമാനം പങ്കുവെക്കുന്നതിലെ തർക്കവുമാണ് യൂട്യൂബ് ചാനൽ നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ചതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377951/youtuber-thoppi-nihad-cyber-police-notice-obscene-video-case)