---
title: "സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധം; തളിപ്പറമ്പിൽ CPI(M) പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു "
english_title: "CPI(M) Protest at Pattuvam Muriathode Against UDF Govt on Women Safety Scheme"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377897/cpim-protest-pattuvam-muriathode-women-safety-scheme"
published_at: "2026-08-11T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aa2adaad2f_1000772353.jpg"
keywords: ["CPI(M)", "Pattuvam", "Taliparamba", "Women Safety Scheme", "Protest"]
---

# സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധം; തളിപ്പറമ്പിൽ CPI(M) പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു 

> **Lead Summary:** തളിപ്പറമ്പ്: എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിച്ച യു.ഡി.എഫ് സർക്കാർ നയത്തിൽ പ്രതിഷേധിച്ച് CPI നേതൃത്വത്തിൽ പട്ടുവം മുറിയാത്തോടിൽ പ്രകടനവും പൊതുയോഗവും നടത്തി.

## Article Content

തളിപ്പറമ്പ്: എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിച്ച യു.ഡി.എഫ് സർക്കാർ നയത്തിൽ പ്രതിഷേധിച്ച് CPI നേതൃത്വത്തിൽ പട്ടുവം മുറിയാത്തോടിൽ പ്രകടനവും പൊതുയോഗവും നടത്തി.

CPI(M) തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ടി. ലത അധ്യക്ഷത വഹിച്ചു. ടി.വി. പ്രേമൻ, എൻ. അനൂപ് എന്നിവർ സംസാരിച്ചു. യു.വി. വേണു സ്വാഗതം പറഞ്ഞു.

കെ. ദാമോദരൻ, പി.പി. സുരേശൻ, എൻ. ചന്ദ്രൻ, പി. ബാലകൃഷ്ണൻ, എം.വി. അനീഷ്, പി. ശ്രീമതി, സി.എം. ലളിത, കെ.വി. വിഭ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി പുനഃസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377897/cpim-protest-pattuvam-muriathode-women-safety-scheme)