---
title: "വേനല്‍ മഴ കനക്കും;19 മുതല്‍ കനത്ത മഴ, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം"
english_title: "warns of heavy summer rains"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37788/warns-of-heavy-summer-rains"
published_at: "2022-04-16T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a570e998ab_rain.jpg"
keywords: []
---

# വേനല്‍ മഴ കനക്കും;19 മുതല്‍ കനത്ത മഴ, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

> **Lead Summary:** സംസ്ഥാനത്ത് വേനല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം 19 മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യും.

## Article Content

സംസ്ഥാനത്ത് വേനല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം 19 മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യും.

ഇതുവരെ 121 ശതമാനം അധികം വേനല്‍ മഴ ലഭിച്ചുവെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

ഉച്ചയ്ക്ക് 2 മണി മുതല്‍ 10 മണി വരെ ഇടിമിന്നലിന് സാധ്യത കൂടുതലാണ്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശി അടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി അധികൃതര്‍ സൂചിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37788/warns-of-heavy-summer-rains)