---
title: "സ്ത്രീ സുരക്ഷാ പദ്ധതി നിർത്തിയതിൽ പ്രതിഷേധം; ചട്ടുകപ്പാറയിൽ CPI(M) ധർണ്ണ"
english_title: "CPI(M) Protest Dharna at Chattukkappara Against Stopping Women Safety Scheme"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377847/cpim-protest-dharna-chattukkappara-women-safety-scheme"
published_at: "2026-08-10T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79fb34829cd_1000772020.jpg"
keywords: ["CPI(M)", "Chattukkappara Protest", "Women Safety Scheme", "TV Rajesh", "UDF"]
---

# സ്ത്രീ സുരക്ഷാ പദ്ധതി നിർത്തിയതിൽ പ്രതിഷേധം; ചട്ടുകപ്പാറയിൽ CPI(M) ധർണ്ണ

> **Lead Summary:** **ചട്ടുകപ്പാറ: **സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയ യുഡിഎഫ് സർക്കാരിനെതിരെ CPI പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

## Article Content

**ചട്ടുകപ്പാറ: **സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയ യുഡിഎഫ് സർക്കാരിനെതിരെ CPI പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ചട്ടുകപ്പാറയിൽ നടന്ന ധർണ്ണ CPI(M) സംസ്ഥാന കമ്മറ്റിയംഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. എം.വി. സുശീല അധ്യക്ഷത വഹിച്ചു. പി. ശാന്തകുമാരി സംസാരിച്ചു. കെ. പ്രിയേഷ്‌കുമാർ സ്വാഗതം പറഞ്ഞു.

വെള്ളുവയൽ കേന്ദ്രീകരിച്ച് ചട്ടുകപ്പാറയിലേക്ക് പ്രകടനവും നടത്തി. എൻ. പത്മനാഭൻ, പി. ദിവാകരൻ, കെ. പ്രിയേഷ്‌കുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി പുനരാരംഭിക്കണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377847/cpim-protest-dharna-chattukkappara-women-safety-scheme)