---
title: "നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ വായാടിലെ ഇർഫാനയെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു"
english_title: "Irfana KP from Vayad Felicitated for NEET Top Rank by Youth Congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377832/neet-topper-irfana-kp-felicitated-pariyaram-youth-congress"
published_at: "2026-08-10T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79ddbd6dbcf_1000771195.jpg"
keywords: ["NEET", "Irfana KP", "Youth Congress", "Pariyaram"]
---

# നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ വായാടിലെ ഇർഫാനയെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

> **Lead Summary:** **പരിയാരം: **NEET പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ വായാടിലെ ഇർഫാന കെ.പിയെ പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**പരിയാരം: **NEET പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ വായാടിലെ ഇർഫാന കെ.പിയെ പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

മണ്ഡലം പ്രസിഡന്റ് സുരാഗ് കെ.വി അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പി.എം. അൽ അമിൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പ്രജിത് റോഷൻ, കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, ജിതിൻ വി.വി.സി, സുധീഷ് എം, ഷിജിത്ത് ഇരിങ്ങൽ, രാം കൃഷ്ണ പാച്ചേനി എന്നിവർ പ്രസംഗിച്ചു.

മികച്ച നേട്ടം കൈവരിച്ച ഇർഫാനക്ക് യൂത്ത് കോൺഗ്രസ് നേതാക്കൾ ഉപഹാരം നൽകി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377832/neet-topper-irfana-kp-felicitated-pariyaram-youth-congress)