---
title: "16കാരിക്ക് നഗ്ന ഫോട്ടോ അയച്ചു; സ്വകാര്യ ബസ് ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ"
english_title: "Bus Driver Arrested Under POCSO in Pariyaram for Sending Obscene Photo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377824/pariyaram-bus-driver-pocso-arrest-obscene-photo"
published_at: "2026-08-10T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79d17a1c6d0_1000771481.jpg"
keywords: ["Pariyaram", "POCSO", "Bus Driver Arrest", "Kannur", "Cyber Crime"]
---

# 16കാരിക്ക് നഗ്ന ഫോട്ടോ അയച്ചു; സ്വകാര്യ ബസ് ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** പരിയാരം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഫോണിൽ നഗ്ന ഫോട്ടോ അയച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ പോക്സോ നിയമപ്രകാരം അറസ്റ്റിൽ.

## Article Content

പരിയാരം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഫോണിൽ നഗ്ന ഫോട്ടോ അയച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ പോക്സോ നിയമപ്രകാരം അറസ്റ്റിൽ.

എടാട്ട് കണ്ണങ്ങാട്ട് സ്വദേശി രാഗേഷ്(54)നെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലെ 16കാരിയുടെ പരാതിയിലാണ് കേസെടുത്തത്.

ഈ മാസം 2നാണ് പരാതിക്കാസ്പദമായ സംഭവം. പെൺകുട്ടിയുടെ ഫോണിലേക്ക് പ്രതി അശ്ലീല ഫോട്ടോ അയച്ചു കൊടുത്തതായി പരാതിയിൽ പറയുന്നു. 

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

പോക്സോ നിയമപ്രകാരമാണ് രാഗേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377824/pariyaram-bus-driver-pocso-arrest-obscene-photo)