---
title: "അർജുൻ ആയങ്കിയുടെ വീട്ടിൽ കണ്ണൂർ സൈബർ പൊലീസ് പരിശോധന. കാപ്പ ചുമത്താനുള്ള നടപടിയും തുടങ്ങി"
english_title: "Cyber Police Search Home of Arjun Ayangy in Threat Case Against Minister"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377784/arjun-ayangy-threat-case-cyber-police-raid-kannur"
published_at: "2026-08-10T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79a1a86dcaa_1000766446.jpg"
keywords: ["Arjun Ayangy", "Kannur Cyber Police", "Threat Case", "KAAPA", "Home Minister"]
---

# അർജുൻ ആയങ്കിയുടെ വീട്ടിൽ കണ്ണൂർ സൈബർ പൊലീസ് പരിശോധന. കാപ്പ ചുമത്താനുള്ള നടപടിയും തുടങ്ങി

> **Lead Summary:** കണ്ണൂർ: ആഭ്യന്തര മന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ വീട്ടിൽ കണ്ണൂർ സൈബർ പൊലീസ് പരിശോധന നടത്തി.

## Article Content

കണ്ണൂർ: ആഭ്യന്തര മന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ വീട്ടിൽ കണ്ണൂർ സൈബർ പൊലീസ് പരിശോധന നടത്തി.

കേസിൽ ഉപയോഗിച്ചതായി സംശയിക്കുന്ന മൊബൈൽ ഫോൺ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന.

അർജുൻ ആയങ്കിക്കെതിരെ കാപ്പ - കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് ചുമത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട് ഈ ആഴ്ചയ്ക്കുള്ളിൽ തയ്യാറാക്കി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ മുഖേന ജില്ലാ കലക്ടർക്ക് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം കാപ്പ ചുമത്തുന്നതിൽ അന്തിമ തീരുമാനം കലക്ടർ എടുക്കും.

അർജുൻ ആയങ്കി ബുധനാഴ്ച കണ്ണൂരിൽ എത്തിയതായി പൊലീസ് കണ്ടെത്തി. തളിപ്പറമ്പിലെ ലോഡ്ജിൽ രണ്ട് ദിവസം ഒളിവിൽ തങ്ങി. സുഹൃത്ത് പ്രണവും ബന്ധു കുട്ടനും ഇതിന് സഹായം നൽകിയതായും പൊലീസ് പറയുന്നു. ഇരുവർക്കായുള്ള അന്വേഷണം തുടരുകയാണ്.

പിടികൂടിയ അർജുനെ കൂത്തുപറമ്പ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. ജാമ്യാപേക്ഷ നൽകാൻ അഭിഭാഷകർ തയ്യാറാകാത്തതിനാൽ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഇപ്പോൾ തലശ്ശേരി സ്പെഷൽ സബ് ജയിലിലാണ് അർജുൻ.

ഡി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിലെ നടപടികൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377784/arjun-ayangy-threat-case-cyber-police-raid-kannur)