---
title: "കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പെട്ടെന്ന് റദ്ദാക്കി; ദുബായിലേക്കുള്ള യാത്രക്കാർ പ്രതിഷേധത്തിൽ"
english_title: "Air India Express Flight Cancelled at Kannur Airport, Passengers Protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377738/kannur-airport-air-india-express-flight-cancelled-protest"
published_at: "2026-08-10T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a797e0be4613_1000770505.jpg"
keywords: ["Kannur Airport", "Air India Express", "Flight Cancelled", "Dubai", "Passenger Protest"]
---

# കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പെട്ടെന്ന് റദ്ദാക്കി; ദുബായിലേക്കുള്ള യാത്രക്കാർ പ്രതിഷേധത്തിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പെട്ടെന്ന് റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു.

## Article Content

**കണ്ണൂർ: **കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പെട്ടെന്ന് റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു.

> ഇന്ന് രാവിലെ 9 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് "ഓപ്പറേഷണൽ റീസൺസ്" ചൂണ്ടിക്കാട്ടി റദ്ദാക്കിയത്.

വിമാനം റദ്ദാക്കിയ വിവരം പുലർച്ചെ 5 മണിക്ക് മാത്രമാണ് അറിയിപ്പ് ലഭിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. പെട്ടെന്നുള്ള റദ്ദാക്കൽ വലിയ ബുദ്ധിമുട്ടുണ്ടാക്കിയതോടെ വിമാനത്താവളത്തിൽ യാത്രക്കാർ ഒത്തുകൂടി പ്രതിഷേധിച്ചു.

കണ്ണൂർ - തിരുവനന്തപുരം സർവീസും വൈകും. രാവിലെ 7.05ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 1.30നാണ് പുറപ്പെടുകയെന്ന് അധികൃതർ അറിയിച്ചു.

എയർ ഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണം

വിമാനം വൈകുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പ്രതികരിച്ചു. എന്നാൽ യാത്രക്കാർക്ക് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377738/kannur-airport-air-india-express-flight-cancelled-protest)