---
title: "മുൻ ആർമി ഹവിൽദാർ പാലങ്ങാട്ട് നാരായണൻ നായർ നിര്യാതനായി "
english_title: "Palangatt Narayanan Nair Passes Away at 94, Former Army Havildar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377681/palangatt-narayanan-nair-obituary-kannapuram"
published_at: "2026-08-10T09:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a794b7473167_1000769780.jpg"
keywords: ["Palangatt Narayanan Nair", "Obituary", "Kannapuram", "Indian Army"]
---

# മുൻ ആർമി ഹവിൽദാർ പാലങ്ങാട്ട് നാരായണൻ നായർ നിര്യാതനായി 

> **Lead Summary:** മൊട്ടമ്മൽ പോസ്റ്റോഫീസിനു സമീപം പാലങ്ങാട്ട് നാരായണൻ നായർ അന്തരിച്ചു.

## Article Content

മൊട്ടമ്മൽ പോസ്റ്റോഫീസിനു സമീപം പാലങ്ങാട്ട് നാരായണൻ നായർ അന്തരിച്ചു.

ഇന്ത്യൻ ആർമി റിട്ട. ഹവിൽദാറായിരുന്നു. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിലും 1965, 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കണ്ണപുരം ബ്രാഞ്ച് രൂപീകരിക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു. ബ്രാഞ്ചിന്റെ മുൻ രക്ഷാധികാരികൂടിയാണ്. പാലങ്ങാട്ട് തറവാട് കാരണവരായിരുന്നു.

ഭാര്യ: നാരായണി അമ്മ .മക്കൾ: അനിൽകുമാർ - സെക്യൂരിറ്റി സ്റ്റാഫ്, ശ്രീനാരായണ ഗുരു എഞ്ചിനിയറിംഗ് കോളേജ് കോറോം, അനിത സുകുമാരൻ, സുശീൽ കുമാർ - മെറ്റൽ ഫാബ്രിക്കേഷൻ വർക്സ് മട്ടന്നൂർ, രാജേഷ് പാലങ്ങാട്ട് - സംസ്ഥാന പ്രസിഡന്റ് കേരള മൺപാത്ര നിർമ്മാണ സമുദായ സഭ, കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, ദിനു മൊട്ടമ്മൽ - അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ താവം പോസ്റ്റോഫീസ്, എഫ്.എൻ.പി.ഒ സംസ്ഥാന അസി. സെക്രട്ടറി  

മരുമക്കൾ: ഡോ. പി.ടി. സുകുമാരൻ - സ്കിൻ സ്പെഷ്യലിസ്റ്റ് കണ്ണപുരം, ബിന്ദുജ - അധ്യാപിക ചെന്നൈ, രൂപ - മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്  

സഹോദരങ്ങൾ: പി. ലക്ഷ്മണൻ - റിട്ട. സീനിയർ ഡിവിഷണൽ മാനേജർ എൽ.ഐ.സി ബംഗ്ലൂരു, പരേതനായ ബാലൻ നായർ - റിട്ട. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗ്ലൂരു

ചൊവ്വാഴ്ച 11-8-2026 രാവിലെ 7 മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377681/palangatt-narayanan-nair-obituary-kannapuram)