---
title: "നിർത്തിയിട്ട ഓട്ടോറിക്ഷയുടെ പിറകിൽ ബസ്സിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്"
english_title: "Bus Hits Parked Auto in Taliparamba, Driver Injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377579/taliparamba-bus-auto-accident-manikandan-injured"
published_at: "2026-08-09T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a780f4e7bfac_1000026335.jpg"
keywords: ["Taliparamba Accident", "Bus Accident", "Auto Rickshaw", "Kannur"]
---

# നിർത്തിയിട്ട ഓട്ടോറിക്ഷയുടെ പിറകിൽ ബസ്സിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്, ബസ് ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **നിർത്തിയിട്ട ഓട്ടോറിക്ഷയുടെ പിറകിൽ ബസ്സിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. 

## Article Content

**തളിപ്പറമ്പ്: **നിർത്തിയിട്ട ഓട്ടോറിക്ഷയുടെ പിറകിൽ ബസ്സിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. 

ഇക്കഴിഞ്ഞ ഓഗസ്റ്റ് 3നാണ് അപകടം നടന്നത്. പന്നിയൂർ ചെരിച്ചൻ ഹൗസിലെ മണികണ്ഠൻ (47) നാണ് പരിക്കേറ്റത്.

കാഞ്ഞിരങ്ങാട്ട് കള്ള് ഷാപ്പ് ഭാഗത്തുനിന്ന് ഓടിച്ചു വന്ന് കാഞ്ഞിരങ്ങാട് ഓട്ടോ സ്റ്റാൻഡിന് സമീപം നിർത്തിയിട്ട KL59Y7012 നമ്പർ ഓട്ടോറിക്ഷയുടെ പിറകിൽ ആലക്കോട് ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് അശ്രദ്ധമായി വന്ന KL59K7999 നമ്പർ ബസ്  ഇടിക്കുകയായിരുന്നു. 

ഓട്ടോറിക്ഷയുടെ പിറകിൽ ഇരിക്കുകയായിരുന്ന മണികണ്ഠൻ റോഡിലേക്ക് തെറിച്ചുവീണു. ഗുരുതര പരിക്കേറ്റ അദ്ദേഹം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377579/taliparamba-bus-auto-accident-manikandan-injured)