---
title: "തളിപ്പറമ്പിൽ കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "Bihar Native Arrested with Ganja in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377575/taliparamba-ganja-arrest-neeraj-kumar"
published_at: "2026-08-09T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a780b3c6ed51_1000767925.png"
keywords: ["Taliparamba", "Ganja", "Police Arrest", "Kerala Police", "Drug Case"]
---

# തളിപ്പറമ്പിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: കഞ്ചാവുമായി ബീഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

തളിപ്പറമ്പ്: കഞ്ചാവുമായി ബീഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ തളിപ്പറമ്പ് എസ്.ഐ യദുകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെ മന്ന അറേബ്യൻ ഹോട്ടലിന് സമീപം വെച്ചാണ് പ്രതി പിടിയിലായത്.

ബീഹാർ സ്വദേശിയായ നീരജ് കുമാർ (29) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 11.50 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.

പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377575/taliparamba-ganja-arrest-neeraj-kumar)