---
title: "'ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണ സിപിഎമ്മിന് ആവശ്യമില്ല'; അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് എം വി ജയരാജൻ"
english_title: "MV Jayarajan Demands Strong Action Against Arjun Ayankki"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377532/mv-jayarajan-arjun-ayankki-police-action-cpim"
published_at: "2026-08-08T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a775a7087fbe_news-card.jpg"
keywords: ["MV Jayarajan", "CPIM", "Arjun Ayankki", "Kannur", "Kerala Politics"]
---

# 'ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണ സിപിഎമ്മിന് ആവശ്യമില്ല'; അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് എം വി ജയരാജൻ

> **Lead Summary:** > **കണ്ണൂർ: **അർജുൻ ആയങ്കിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. കണ്ണൂർ ഡിസി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "അർജുനെ തൂഫാൻ പോലെ തൂക്കണം എന്നല്ല, പിടിക്കുകയാണ് വേണ്ടത്. ആയങ്കിയെ പിടിക്കാനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം. എവിടെയാണോ അവിടെ പോയി പിടിക്കണം" എന്ന് അദ്ദേഹം പറഞ്ഞു.സ്വർണ കടത്ത് കേസിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണെന്നും എം വി ജയരാജൻ ചൂണ്ടിക്കാട്ടി.ക്വട്ടേഷൻ സംഘത്തെ കുറിച്ച്

## Article Content

> **കണ്ണൂർ: **അർജുൻ ആയങ്കിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. കണ്ണൂർ ഡിസി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "അർജുനെ തൂഫാൻ പോലെ തൂക്കണം എന്നല്ല, പിടിക്കുകയാണ് വേണ്ടത്. ആയങ്കിയെ പിടിക്കാനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം. എവിടെയാണോ അവിടെ പോയി പിടിക്കണം" എന്ന് അദ്ദേഹം പറഞ്ഞു.സ്വർണ കടത്ത് കേസിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണെന്നും എം വി ജയരാജൻ ചൂണ്ടിക്കാട്ടി.ക്വട്ടേഷൻ സംഘത്തെ കുറിച്ച്

> ക്വട്ടേഷൻ സംഘത്തിന്റെ പിന്തുണ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിന് പാർട്ടിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. "ക്വട്ടേഷൻ സംഘത്തെ ക്വട്ടേഷൻ സംഘമായി തന്നെ കാണണം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിഷയത്തിൽ ബിജെപി നേതാവ് മനു തോമസിന്റെ ആരോപണങ്ങൾ വസ്തുതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. "വളർന്നുവന്ന പാർട്ടി" എന്ന് ആയങ്കി പറഞ്ഞത് ക്വട്ടേഷൻ പാർട്ടിയെക്കുറിച്ചാകുമെന്നും അത് സിപിഐഎം ആകാനുള്ള സാധ്യതയില്ലെന്നും എം വി ജയരാജൻ പ്രതികരിച്ചു. "അയാളെ തേച്ചൊട്ടിച്ച പാർട്ടിയെക്കുറിച്ച് അങ്ങനെ പറയാൻ ഇടയില്ല" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377532/mv-jayarajan-arjun-ayankki-police-action-cpim)