---
title: "കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി"
english_title: "Body of Elderly Woman Missing from Bavali River in Kottiyoor Found"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377436/kottiyoor-bavali-river-body-found-shanthamma"
published_at: "2026-08-08T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76e02b63767_1000766025.jpg"
keywords: []
---

# കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കൊട്ടിയൂർ: **കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി.

## Article Content

**കൊട്ടിയൂർ: **കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി.

തുരുത്തിക്കാട്ടിൽ ശാന്തമ്മ (75)യുടെ മൃതദേഹമാണ് ബാവലി പുഴയിൽ നിന്ന് പേരാവൂർ അഗ്നിരക്ഷാ സേന ഇന്ന് രാവിലെ കണ്ടെടുത്തത്.

പാമ്പറപ്പാൻ പാലത്തിന് സമീപത്ത് നിന്നാണ് രാവിലെ 10 മണിയോടെ മൃതദേഹം കണ്ടത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസമാണ് ശാന്തമ്മയെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്നുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377436/kottiyoor-bavali-river-body-found-shanthamma)