---
title: ""കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകിയില്ല":നാടോടി കുടുംബത്തെ ആക്രമിച്ചവരുടെ ദൃശ്യങ്ങൾ ലഭിച്ചു"
english_title: "Got footage of attackers of a nomadic family"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37743/got-footage-of-attackers-of-a-nomadic-family"
published_at: "2022-04-15T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62599762b403e_vac.jpg"
keywords: []
---

# "കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകിയില്ല":നാടോടി കുടുംബത്തെ ആക്രമിച്ചവരുടെ ദൃശ്യങ്ങൾ ലഭിച്ചു

> **Lead Summary:** **കണ്ണൂർ∙ **കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകാത്തതിനെ തുടർന്ന്, നാടോടി കുടുംബത്തെ ആക്രമിക്കുകയും പ്രതിമകൾ തല്ലിപ്പൊളിക്കുകയും ചെയ്ത പ്രതികളുടെ ദൃശ്യം പൊലീസിനു ലഭിച്ചു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് ടൗൺ പൊലീസ്.

## Article Content

**കണ്ണൂർ∙ **കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകാത്തതിനെ തുടർന്ന്, നാടോടി കുടുംബത്തെ ആക്രമിക്കുകയും പ്രതിമകൾ തല്ലിപ്പൊളിക്കുകയും ചെയ്ത പ്രതികളുടെ ദൃശ്യം പൊലീസിനു ലഭിച്ചു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് ടൗൺ പൊലീസ്.

അക്രമത്തിനിരയായ നരേഷ് കുമാറിനും കുടുംബത്തിനു സംരക്ഷണം നൽകുമെന്ന് പൊലീസ് അറിയിച്ചു. നരേഷിനെയും കുടുംബത്തെയും ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി സന്ദർശിച്ചു.എല്ലാ സഹായവും നൽകുമെന്നും ശ്രീജിത്ത് കൊടേരി പറഞ്ഞു. രാജസ്ഥാൻ പാലി മുണ്ടാറ ഗ്രാമത്തിൽ നിന്നുള്ള നരേഷ് കുമാറും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. റോഡരികിൽ കച്ചവടം നടത്തുന്നതിനു പകരം സൗജന്യമായി വിഗ്രഹം നൽകണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ ജീവനക്കാർ എന്ന പേരിലായിരുന്നു ആക്രമണം. 

നാടോടി കുടുംബം അക്രമത്തിനിരയായെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പ്രവാസി മലയാളി, നരേഷ് കുമാറിനും കുടുംബത്തിനും സഹായ ധനവുമായി മുന്നോട്ടു വന്നു. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി സഹായ ധനം കുടുംബത്തിനു കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37743/got-footage-of-attackers-of-a-nomadic-family)