---
title: "മട്ടന്നൂരിൽ പഴശ്ശി കനാൽ ഭിത്തി ഇടിഞ്ഞു വീടുകളിൽ വെള്ളം കയറി,5 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു"
english_title: "Pazhassi Canal Wall Collapses in Mattannur Due to Heavy Rain - 5 Families Evacuated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377412/mattannur-pazhassi-canal-wall-collapse-evacuation"
published_at: "2026-08-08T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["Mattannur", "Pazhassi Canal", "Heavy Rain", "Kerala Flood", "Evacuation", "Fire Force"]
---

# മട്ടന്നൂരിൽ പഴശ്ശി കനാൽ ഭിത്തി ഇടിഞ്ഞു വീടുകളിൽ വെള്ളം കയറി,5 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

> **Lead Summary:** കണ്ണൂർ: കനത്ത മഴയെ തുടർന്ന് മട്ടന്നൂരിൽ പഴശ്ശി കനാലിന്റെ ഭിത്തി ഇടിഞ്ഞു.

## Article Content

കണ്ണൂർ: കനത്ത മഴയെ തുടർന്ന് മട്ടന്നൂരിൽ പഴശ്ശി കനാലിന്റെ ഭിത്തി ഇടിഞ്ഞു.

കാര കനാൽ ഭാഗത്ത് ഭിത്തി തകർന്നതോടെ സമീപത്തെ 5 വീടുകളിൽ വെള്ളം കയറി. അപകട ഭീഷണിയെ തുടർന്ന് 5 കുടുംബങ്ങളെ ഉടൻ തന്നെ മാറ്റിപ്പാർപ്പിച്ചു.

മട്ടന്നൂർ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രദേശത്ത് നിലവിൽ ജാഗ്രത നിർദ്ദേശം തുടരുകയാണ്.അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377412/mattannur-pazhassi-canal-wall-collapse-evacuation)