---
title: "സൈക്കിൾ വാങ്ങുന്നതിന് വേണ്ടി മാറ്റി വെച്ച തുക സി.എച്ച്. സെന്ററിന് വേണ്ടി സംഭാവന നൽകി കുട്ടികൾ മാതൃകയായി"
english_title: "donation for c h centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37715/donation-for-c-h-centre"
published_at: "2022-04-15T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625963563a604_vac.jpg"
keywords: []
---

# സൈക്കിൾ വാങ്ങുന്നതിന് വേണ്ടി മാറ്റി വെച്ച തുക സി.എച്ച്. സെന്ററിന് വേണ്ടി സംഭാവന നൽകി കുട്ടികൾ മാതൃകയായി

> **Lead Summary:** സൈക്കിൾ വാങ്ങുന്നതിന് വേണ്ടി മാറ്റി വെച്ച തുക സി.എച്ച്. സെന്ററിന് വേണ്ടി സംഭാവന നൽകി കുട്ടികൾ മാതൃകയായി.

## Article Content

സൈക്കിൾ വാങ്ങുന്നതിന് വേണ്ടി മാറ്റി വെച്ച തുക സി.എച്ച്. സെന്ററിന് വേണ്ടി സംഭാവന നൽകി കുട്ടികൾ മാതൃകയായി.

ഇരിക്കൂർ ജുമാ മസ്ജിദിന്റെ പുറത്ത് സി. എച്ച് സെന്റർ ഫണ്ട്‌ ശേഖരണം നടക്കുന്നതിനിടയിലാണ് ഇരിക്കൂർ ചെറുവണ്ണിയിൽ താമസിക്കുന്ന പള്ളിക്കൽ വീട്ടിലെ സജീറിന്റെയും നസീറയുടെയും മകളായ അമാനയും ഇല്യാസിന്റെയും ഖദീജയുടെയും മകളായ ഫാത്തിമയും ഞങ്ങൾ സൈക്കിൾ വാങ്ങുന്നതിനു വേണ്ടി സ്വരുക്കൂട്ടി വെച്ച സംഖ്യ സി.എച്ച്. സെന്ററിന് വേണ്ടി നൽകുന്നു എന്ന് പറഞ്ഞ് വന്നത്.

കുട്ടികളിൽ നിന്ന് സംഭാവന ഇരിക്കൂർ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എൻ.വി.ഹാഷിം സാഹിബ്‌ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37715/donation-for-c-h-centre)