---
title: "കണ്ണൂർ ജില്ലയിൽ ഇന്ന് അർദ്ധരാത്രിക്ക് ശേഷം അതിശക്തമായ മഴയ്ക്ക് സാധ്യത: ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശം"
english_title: "Kannur Heavy Rain Alert Tonight - Disaster Management Warning"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377130/kannur-heavy-rain-alert-august-6-disaster-warning"
published_at: "2026-08-06T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74bbc24de0f_1000762041.jpg"
keywords: ["Kannur Rain", "Kerala Weather", "Disaster Warning", "Kannur District", "Landslide Alert"]
---

# കണ്ണൂർ ജില്ലയിൽ ഇന്ന് അർദ്ധരാത്രിക്ക് ശേഷം അതിശക്തമായ മഴയ്ക്ക് സാധ്യത: ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശം

> **Lead Summary:** **കണ്ണൂർ: **ജില്ലയിൽ ഇന്ന് ഓഗസ്റ്റ് 6 അർദ്ധരാത്രിക്ക് ശേഷം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

## Article Content

**കണ്ണൂർ: **ജില്ലയിൽ ഇന്ന് ഓഗസ്റ്റ് 6 അർദ്ധരാത്രിക്ക് ശേഷം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

രാത്രി വൈകിയുള്ള സമയങ്ങളിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 

*പ്രധാന നിർദേശങ്ങൾ*

- മലയോര മേഖലകളിലേക്കും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുമുള്ള രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണം.

- താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജലാശയങ്ങളുടെ തീരത്തുള്ളവരും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.

- അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ വകുപ്പുകൾക്കും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

ദുരന്ത സാഹചര്യം നേരിടാൻ കൺട്രോൾ റൂമുകളും സജ്ജമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377130/kannur-heavy-rain-alert-august-6-disaster-warning)