---
title: "തളിപ്പറമ്പിലെ പഴയ കാല കോണ്‍ഗ്രസ് നേതാവ് എം.കെ.കേശവന്‍ ഇരിട്ടിയിലുണ്ടായ കാറപകടത്തില്‍ മരിച്ചു"
english_title: "Senior Congress Leader MK Kesavan Dies In Iritty Road Accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377120/iritti-payam-mk-kesavan-congress-leader-road-accident"
published_at: "2026-08-06T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74aa00d6083_1000761862.jpg"
keywords: ["Iritty Accident", "Thalipparamba News", "Congress Leader Death", "Kannur Road Accident"]
---

# തളിപ്പറമ്പിലെ പഴയ കാല കോണ്‍ഗ്രസ് നേതാവ് എം.കെ.കേശവന്‍ ഇരിട്ടിയിലുണ്ടായ കാറപകടത്തില്‍ മരിച്ചു

> **Lead Summary:** ഇരിട്ടി: തളിപ്പറമ്പിലെ പഴയകാല കോണ്‍ഗ്രസ് നേതാവ് എം.കെ.കേശവന്‍ ഇരിട്ടി പായത്ത് ഉണ്ടായ കാറപകടത്തില്‍ മരിച്ചു.

## Article Content

ഇരിട്ടി: തളിപ്പറമ്പിലെ പഴയകാല കോണ്‍ഗ്രസ് നേതാവ് എം.കെ.കേശവന്‍ ഇരിട്ടി പായത്ത് ഉണ്ടായ കാറപകടത്തില്‍ മരിച്ചു.

രാജരാജേശ്വരക്ഷേത്രത്തിന് സമീപം പുഴക്കുളങ്ങരയിലെ മറ്റത്തില്‍ വീട്ടുകാരനാണ് കേശവന്‍.

ഇന്ന് ഉച്ചക്ക് 12.30-ന് സംസ്ഥാനപാതയില്‍ പായം കപ്പച്ചേരിയില്‍ വെച്ചാണ് അപകടം. കേശവന്‍ ഓടിച്ചിരുന്ന മാരുതി ആള്‍ട്ടോ 800 കാര്‍ നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭാര്യ: വനജ  

മക്കള്‍: അമ്പിളി, അശ്വതി - സുപ്രീം കോടതി അഭിഭാഷക, അപര്‍ണ . മരുമക്കള്‍: നിഷാന്ത്, സുജിത്ത്

ശവസംസ്കാരം നാളെ 7.8.2026 വെള്ളിയാഴ്ച നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377120/iritti-payam-mk-kesavan-congress-leader-road-accident)