---
title: "വിദേശത്ത് വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്തു: നാലുപേർക്കെതിരെ കേസ് "
english_title: "Case registered against four individuals for swindling ₹24 lakh by promising overseas visas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376936/case-registered-against-four-individuals-for-swindling-24-lakh-by-promising-overseas-visas"
published_at: "2026-08-06T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a740c700f0b1_1000187504.jpg"
keywords: []
---

# വിദേശത്ത് വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്തു: നാലുപേർക്കെതിരെ കേസ് 

> **Lead Summary:** ആലക്കോട്; ഇറ്റലി, ഫ്രാന്‍സ് ജോലി വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.

## Article Content

ആലക്കോട്; ഇറ്റലി, ഫ്രാന്‍സ് ജോലി വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.

ചെറുപുഴ പാലക്കല്‍ വീട്ടില്‍ പി.രാഹുല്‍, ചെറുപുഴ മഞ്ഞക്കാട്ടെ മംഗള വീട്ടില്‍ സി.ബി.അരുണ്‍, എറണാകുളം തേവരയിലെ മഞ്ജുള, തമിഴ്‌നാട് തൂത്തുക്കുടിയിലെ മാരി സെല്‍വം എന്നിവരുടെ പേരിലാണ് കേസ്.

ഉദയഗിരി അരിവിളഞ്ഞപൊയിലിലെ പാറപ്പള്ളിയില്‍ വീട്ടില്‍ ജന്റില്‍ ജോര്‍ജ്(27)ന്റെ പരാതിയിലാണ് കേസ്.

രാഹുലും അരുണും ഉടമസ്ഥരാരും മഞ്ജുളയും മാരി സെല്‍വവും ഏജന്റുമാരായും പ്രവര്‍ത്തിച്ചുവരുന്ന നാറ്റി വേള്‍ഡ് എന്ന സ്ഥാപനമാണ് ഇറ്റലിയിലേക്കും ഫ്രാന്‍സിലേക്കും ജോലി വിസ വാഗ്ദാനം ചെയ്ത് 2023 ഡിസംബര്‍ 6 മുതല്‍ 2024 ഫിബ്രവരി 23 വരെ 19,30,000 രൂപ ബാങ്ക് വഴിയും ബാക്കി തുക നേരിട്ടുമായി 24 ലക്ഷം രൂപ കൈപ്പറ്റിയത്.എന്നാല്‍ വിസയോ പണമോ നല്‍കാതെ ചതി ചെയ്തുവെന്നാണ് പരാതി.

ജന്റില്‍ ജോര്‍ജിന്റെ സുഹൃത്തുക്കളായ അരിവിളഞ്ഞപൊയിലിലെ പാലക്കാവുങ്കല്‍ വീട്ടില്‍ അഖില്‍ ഏബ്രഹാം(30), പാറപ്പിള്ളില്‍ വീട്ടില്‍ ലിബിന്‍ പി.ജോണ്‍സണ്‍(30), കിഴക്കേല്‍ വീട്ടില്‍ അബിന്‍ ഷാജി(27) എന്നിവരുള്‍പ്പെടെയാണ് വിസ തട്ടിപ്പിന് ഇരയായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376936/case-registered-against-four-individuals-for-swindling-24-lakh-by-promising-overseas-visas)