---
title: "പിക്കപ്പ് വാന്‍ സ്‌ക്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്: വാൻ ഡ്രൈവർക്കെതിരെ കേസ് "
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376932/accident"
published_at: "2026-08-06T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a740969ebff4_1000028032.jpg"
keywords: []
---

# പിക്കപ്പ് വാന്‍ സ്‌ക്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്: വാൻ ഡ്രൈവർക്കെതിരെ കേസ് 

> **Lead Summary:** **തളിപ്പറമ്പ്: **പിക്കപ്പ് വാന്‍ സ്‌ക്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്. പിക്കപ്പ് വാന്‍ ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.കുറുമാത്തൂര്‍ ബാവുപ്പറമ്പിലെ ചാലിയന്‍ വളപ്പില്‍ വീട്ടില്‍ സി.റീതക്കാണ് പരിക്കേറ്റത്.

## Article Content

**തളിപ്പറമ്പ്: **പിക്കപ്പ് വാന്‍ സ്‌ക്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്. പിക്കപ്പ് വാന്‍ ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.കുറുമാത്തൂര്‍ ബാവുപ്പറമ്പിലെ ചാലിയന്‍ വളപ്പില്‍ വീട്ടില്‍ സി.റീതക്കാണ് പരിക്കേറ്റത്.

KL60T8035 നമ്പർ പിക്കപ്പ് വാന്‍ ഡ്രൈവര്‍ കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദ് അദ്‌നാനെതിരെയാണ് കേസ്. ജൂലൈ-30 ന് രാവിലെ ബാവുപ്പറമ്പ് ജംഗ്ഷനില്‍ നിന്നും മുയ്യം റോഡ് ഭാഗത്തേക്ക് സുഹൃത്തിന്റെ KL59AA 7806 നമ്പര്‍ സ്‌ക്കൂട്ടറില്‍ പോകവെ അമിതവേഗതയില്‍ എത്തിയ പിക്കപ്പ് വാന്‍ റീതയുടെ കാലില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തിരിച്ചുവീണ യുവതിയുടെ വലതു കാലിന് ഗുരുതര പരിക്ക് പറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376932/accident)