---
title: "വീട്ടിൽ അതിക്രമിച്ച് കയറി അഗ്നിരക്ഷാ സേനാംഗത്തെയും ഭാര്യയെയും മർദിച്ചു"
english_title: "attacked to a fire force member"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37693/attacked-to-a-fire-force-member"
published_at: "2022-04-15T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62591df332d14_,.jpg"
keywords: []
---

# വീട്ടിൽ അതിക്രമിച്ച് കയറി അഗ്നിരക്ഷാ സേനാംഗത്തെയും ഭാര്യയെയും മർദിച്ചു

> **Lead Summary:** **തൃ​ക്ക​രി​പ്പൂ​ര്‍: **ആ​യു​ധ​ങ്ങ​ളു​മാ​യി കാ​റി​ലെ​ത്തി​യ സം​ഘം അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ത്തി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മം ന​ട​ത്തി.സം​ഭ​വ​ത്തി​ല്‍ വീ​ട്ട​മ്മ​യു​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​ഞ്ഞ​ങ്ങാ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ഗ്രേ​ഡ് മെ​ക്കാ​നി​ക്ക് ഉ​ദി​നൂ​രി​ലെ തൈ​വ​ള​പ്പി​ല്‍ രാ​ജ​ന്‍, ഭാ​ര്യ ബി​ന്ദു എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

## Article Content

**തൃ​ക്ക​രി​പ്പൂ​ര്‍: **ആ​യു​ധ​ങ്ങ​ളു​മാ​യി കാ​റി​ലെ​ത്തി​യ സം​ഘം അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ത്തി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മം ന​ട​ത്തി.സം​ഭ​വ​ത്തി​ല്‍ വീ​ട്ട​മ്മ​യു​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​ഞ്ഞ​ങ്ങാ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ഗ്രേ​ഡ് മെ​ക്കാ​നി​ക്ക് ഉ​ദി​നൂ​രി​ലെ തൈ​വ​ള​പ്പി​ല്‍ രാ​ജ​ന്‍, ഭാ​ര്യ ബി​ന്ദു എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു അ​ക്ര​മം. രാ​ജ​ന് ത​ല​യ്ക്കും കാ​ലി​നും തു​ട​യെ​ല്ലി​നു​മാ​ണ് പ​രി​ക്ക്. ബി​ന്ദു​വി​ന് കാ​ലി​നാ​ണു പ​രി​ക്ക്. ര​ക്തം വാ​ര്‍​ന്നു കി​ട​ന്ന ഇ​രു​വ​രെ​യും നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് ആ​ദ്യം തൃ​ക്ക​രി​പ്പൂ​രി​ലെ​യും പി​ന്നീ​ട് പ​യ്യ​ന്നൂ​രി​ലെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ന​മ്പര്‍ പ്ലേ​റ്റ് സ്റ്റി​ക്ക​ര്‍ പ​തി​ച്ച്‌ മ​റ​ച്ച കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘ​മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.ആ​ണി​ ത​റ​ച്ച മ​ര​വ​ടി​യും ക​ത്തി​വാ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് രാ​ജ​ന്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. 17ന് ​ന​ട​ക്കു​ന്ന മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ക്ര​മം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37693/attacked-to-a-fire-force-member)