---
title: "ഓട്ടോ ടാക്സി ഇടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്, ഓട്ടോ ഡ്രൈവർക്കെതിരെ കേസ്"
english_title: "Auto taxi accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376894/auto-taxi-accident"
published_at: "2026-08-05T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a735a4453933_1000355468.jpg"
keywords: []
---

# ഓട്ടോ ടാക്സി ഇടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്, ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **ഓട്ടോ ടാക്സി ഇടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്, ഓട്ടോ ഡ്രൈവർക്കെതിരെ കേസ്.കുട്ട്യാറ്റൂർ ബിസ്മില്ലാ ഹൗസിൽ മുഹമ്മദ് അഷ്‌കർ പി പിക്കാണ് പരിക്ക് പറ്റിയത്. ജൂൺ 22നാണ് അപകടമുണ്ടായത്.

## Article Content

**തളിപ്പറമ്പ്: **ഓട്ടോ ടാക്സി ഇടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്, ഓട്ടോ ഡ്രൈവർക്കെതിരെ കേസ്.കുട്ട്യാറ്റൂർ ബിസ്മില്ലാ ഹൗസിൽ മുഹമ്മദ് അഷ്‌കർ പി പിക്കാണ് പരിക്ക് പറ്റിയത്. ജൂൺ 22നാണ് അപകടമുണ്ടായത്.

അഷ്‌കർ സുഹൃത്തിനെയും പിറകിലിരുത്തി തളിപ്പറമ്പ് ഭാഗത്ത്‌ നിന്നും ചപ്പാരപ്പടവ് ഭാഗത്തേക്ക്‌ KL59AC6892 നമ്പർ സ്കൂട്ടറിൽ യാത്ര ചെയ്യവേ കുറുമാത്തൂർ മഞ്ചാലിൽ വെച്ച് അതേ ദിശയിൽ പോകുകയായിരുന്ന KL14 U5859 നമ്പർ ഓട്ടോ ടാക്സി ഡ്രൈവർ വലതുവശത്തേക്ക് അശ്രദ്ധമായി വെട്ടിക്കവേ ബൈക്കിലിടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ അഷ്‌കറിന് ഇടത് കാലിന് പരിക്ക് പറ്റി. പരാതിയിൽ ഓട്ടോ ടാക്സി ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376894/auto-taxi-accident)