---
title: "കാലവർഷക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ"
english_title: "Monsoon Calamity: Government announces ₹8 lakh financial aid for families of the deceased."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376862/monsoon-calamity-government-announces-8-lakh-financial-aid-for-families-of-the-deceased"
published_at: "2026-08-05T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7320e75a1d8_1000752813.jpg"
keywords: []
---

# കാലവർഷക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

> **Lead Summary:** **തിരുവനന്തപുരം: **കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചു.വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപയും സംസ്കാര കർമ്മങ്ങൾക്കായി 10,000 രൂപയും നൽകുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചു.വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപയും സംസ്കാര കർമ്മങ്ങൾക്കായി 10,000 രൂപയും നൽകുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.

2024ൽ തൃശ്ശൂരിൽ കാലവർഷക്കെടുതിയിൽ ബാക്കി നൽകാനുള്ള ധനസഹായവും അനുവദിച്ചു.കാലവർഷക്കെടുതിയിൽ ഇതുവരെ സംസ്ഥാനത്ത് 26 പേർ മരിച്ചു.

11 പേർക്ക് പരിക്കേറ്റു. 4 പേരെ കാണാനില്ല. 462 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:

- ഓഗസ്റ്റ് 8 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

- ഇന്ത്യക്ക് മാതൃകയാകുന്ന കാലാവസ്ഥാ പ്രവചന സംവിധാനം, ഫ്ലഡ് മാപ്പിംഗ് എന്നിവ നടപ്പാക്കും

- ഡാമുകളിലെ മണൽ നീക്കം, നദികളിലെ മണ്ണും മാലിന്യവും നീക്കം ചെയ്യൽ

- ഡാം മാനേജ്മെന്റിന് ആധുനിക എഐ ഡ്രിവൺ സംവിധാനം

- ദുരന്ത നിവാരണത്തിന് പ്രഗത്ഭരുടെ വലിയ സംഘം

- നദീതീര കയ്യേറ്റം കണ്ടെത്താൻ ലാൻഡ് ഓഡിറ്റിംഗ്

> പ്രിയദർശിനി വിവാദത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി, "തെറ്റ് പറ്റിയെന്ന് മന്ത്രി തന്നെ പറഞ്ഞു. വിവാദത്തിലേക്ക് പോകുന്നല്ല" എന്ന് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376862/monsoon-calamity-government-announces-8-lakh-financial-aid-for-families-of-the-deceased)