---
title: "സംസ്ഥാനത്ത് അതി തീവ്ര മഴ മുന്നറിയിപ്പ്: കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ റെഡ് അലർട്ട്"
english_title: "Red alert "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376595/red-alert"
published_at: "2026-08-04T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71b8a538027_1000741654.jpg"
keywords: []
---

# സംസ്ഥാനത്ത് അതി തീവ്ര മഴ മുന്നറിയിപ്പ്: കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ റെഡ് അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരും.

ഇന്നത്തെ അലർട്ട്

റെഡ് അലർട്ട്: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

24 മണിക്കൂറിൽ 204.4 mm-ൽ കൂടുതൽ അതിതീവ്ര മഴ ലഭിക്കാനാണ് സാധ്യത.

ഓറഞ്ച് അലർട്ട്: മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ

24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു.

യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം

24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ശക്തമായ മഴയ്ക്ക് സാധ്യത.

നാളത്തെ മുന്നറിയിപ്പ്

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ 9 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376595/red-alert)