---
title: "പട്ടുവം അരിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ചുമരിൽ സ്ഥാപിച്ച ചെമ്പ് കമ്പികൾ മോഷ്ടിച്ചതായി പരാതി "
english_title: "Theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376445/theft"
published_at: "2026-08-03T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70c7534f029_1000355468.jpg"
keywords: []
---

# പട്ടുവം അരിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ചുമരിൽ സ്ഥാപിച്ച ചെമ്പ് കമ്പികൾ മോഷ്ടിച്ചതായി പരാതി 

> **Lead Summary:** തളിപ്പറമ്പ്: നിർമാണത്തിലിരിക്കുന്ന ഇരുനില വീടിന്റെ ചുമരിൽ ഇലക്ട്രിക്കൽ വയറിംഗിനായി സ്ഥാപിച്ചിരുന്ന ചെമ്പുകമ്പികൾ മോഷ്ടിക്കപ്പെട്ടതായി പരാതി. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: നിർമാണത്തിലിരിക്കുന്ന ഇരുനില വീടിന്റെ ചുമരിൽ ഇലക്ട്രിക്കൽ വയറിംഗിനായി സ്ഥാപിച്ചിരുന്ന ചെമ്പുകമ്പികൾ മോഷ്ടിക്കപ്പെട്ടതായി പരാതി. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

പട്ടുവം അരിയിൽ പഞ്ചായത്ത് കിണറിന് സമീപത്തെ ഷഹന മൻസിലിൽ താമസിക്കുന്ന കെ. ഷംഷാദ് (38) നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 21 രാവിലെ ആറു മണിക്കും 22 രാത്രി 12.00ക്കുമിടയിലാണ് മോഷണം നടന്നതെന്ന് സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു. അരിയിലിൽ നിർമാണം പുരോഗമിക്കുന്ന സ്വന്തം വീടിന്റെ ചുമരിൽ സ്ഥാപിച്ചിരുന്ന ഇലക്ട്രിക്കൽ വയറിംഗിനുള്ള 38,000 രൂപ വിലമതിക്കുന്ന ചെമ്പുകമ്പികളാണ് മോഷ്ടിക്കപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376445/theft)