---
title: "തളിപ്പറമ്പ് ബസ്റ്റാൻഡ് കെ. വി കോംപ്ലക്സ് പരിസരത്തു നിന്നും കളഞ്ഞുകിട്ടിയ പൈസ ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മാതൃകയായി "
english_title: "An individual set an exemplary example by finding the owner of money lost near the K.V. Complex at the Taliparamba bus stand and returning it"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376441/an-individual-set-an-exemplary-example-by-finding-the-owner-of-money-lost-near-the-kv-complex-at-the-taliparamba-bus-stand-and-returning-it"
published_at: "2026-08-03T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70c15d46881_1000752957.jpg"
keywords: []
---

# തളിപ്പറമ്പ് ബസ്റ്റാൻഡ് കെ. വി കോംപ്ലക്സ് പരിസരത്തു നിന്നും കളഞ്ഞുകിട്ടിയ പൈസ ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മാതൃകയായി 

> **Lead Summary:** **തളിപ്പറമ്പ് : **ബസ്റ്റാൻഡ് -കെ. വി കോംപ്ലക്സ് പരിസരത്തു നിന്നും കഴിഞ്ഞദിവസം അമ്പതിനായിരം രൂപ തളിപ്പറമ്പ് മെയിൻ റോഡിൽ വളം വ്യാപാരം ചെയ്യുന്ന ജെയ്സണിന്റെ തുക നഷ്ടപ്പെടുകയുണ്ടായി. ഉടൻതന്നെ തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെ ഭാരവാഹികളും അംഗങ്ങളും ഇടപെടുകയും ശബ്ദ സന്ദേശം വഴി സോഷ്യൽ മീഡിയയിലും പോലീസിലും പരാതി നൽകുകയും ചെയ്തു. കോംപ്ലക്സ് പരിസരത്തു നിന്നും മുൻ വ്യാപാരി കൂടിയായിരുന്നു പൂക്കോത്തു തെരുവിൽ താമസിക്കുന്ന അശോകൻ കളഞ്ഞു കിട്ടിയ തുക അസോസിയേഷന്റെ ഭാരവാഹികളുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും തുടർന്ന് തളിപ്പറമ്പ് എസ് ഏച് എ അജിത് കുമാറിന്റെയും തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ കെ എസ്. റിയാസ്,വി. താജുദ്ദീൻ എന്നിവരുടെ സാന്നിധ്യത്തിൽ പോലീസ് സ്റ്റേഷനിൽ വച്ച് ഉടമക്ക് കൈമാറി. കളഞ്ഞു കിട്ടിയ തുക തിരിച്ചേൽപ്പിച്ച അശോകനെ മർച്ചന്റ് അസോസിയേഷൻ അഭിനന്ദിക്കുകയും ചെയ്തു.

## Article Content

**തളിപ്പറമ്പ് : **ബസ്റ്റാൻഡ് -കെ. വി കോംപ്ലക്സ് പരിസരത്തു നിന്നും കഴിഞ്ഞദിവസം അമ്പതിനായിരം രൂപ തളിപ്പറമ്പ് മെയിൻ റോഡിൽ വളം വ്യാപാരം ചെയ്യുന്ന ജെയ്സണിന്റെ തുക നഷ്ടപ്പെടുകയുണ്ടായി. ഉടൻതന്നെ തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെ ഭാരവാഹികളും അംഗങ്ങളും ഇടപെടുകയും ശബ്ദ സന്ദേശം വഴി സോഷ്യൽ മീഡിയയിലും പോലീസിലും പരാതി നൽകുകയും ചെയ്തു. കോംപ്ലക്സ് പരിസരത്തു നിന്നും മുൻ വ്യാപാരി കൂടിയായിരുന്നു പൂക്കോത്തു തെരുവിൽ താമസിക്കുന്ന അശോകൻ കളഞ്ഞു കിട്ടിയ തുക അസോസിയേഷന്റെ ഭാരവാഹികളുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും തുടർന്ന് തളിപ്പറമ്പ് എസ് ഏച് എ അജിത് കുമാറിന്റെയും തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ കെ എസ്. റിയാസ്,വി. താജുദ്ദീൻ എന്നിവരുടെ സാന്നിധ്യത്തിൽ പോലീസ് സ്റ്റേഷനിൽ വച്ച് ഉടമക്ക് കൈമാറി. കളഞ്ഞു കിട്ടിയ തുക തിരിച്ചേൽപ്പിച്ച അശോകനെ മർച്ചന്റ് അസോസിയേഷൻ അഭിനന്ദിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376441/an-individual-set-an-exemplary-example-by-finding-the-owner-of-money-lost-near-the-kv-complex-at-the-taliparamba-bus-stand-and-returning-it)