---
title: "ചെങ്കൽപ്പണയിൽ മണ്ണിടിച്ചിലിനെ തുടർന്ന് പരിക്കേറ്റ തൊഴിലാളി മരിച്ചു "
english_title: "Obituary nuchyad "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37636/obituary-nuchyad"
published_at: "2022-04-14T20:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62583679695c5_6257ce9489ffc_Picsart_22-04-14_13-04-19-641.jpg"
keywords: []
---

# ചെങ്കൽപ്പണയിൽ മണ്ണിടിച്ചിലിനെ തുടർന്ന് പരിക്കേറ്റ തൊഴിലാളി മരിച്ചു 

> **Lead Summary:** **ഉളിക്കൽ : **നുച്യാട് ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ആസാം സ്വദേശി മിഥുൻ ആണ് മരിച്ചത്.

## Article Content

**ഉളിക്കൽ : **നുച്യാട് ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ആസാം സ്വദേശി മിഥുൻ ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിഥുൻ്റെ മുഖത്തും നട്ടെല്ലിനുമാണ് സാരമായ പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു തൊഴിലാളി ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37636/obituary-nuchyad)