---
title: "കേരള പത്മശാലിയസംഘം യുവജന വിഭാഗം തളിപ്പറമ്പ ശാഖയുടെ സ്കോളർഷിപ്പ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു"
english_title: "The Thaliparamba branch of the Kerala Padmashali Sangham's Youth Wing organized a scholarship distribution and felicitation ceremony"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376318/the-thaliparamba-branch-of-the-kerala-padmashali-sanghams-youth-wing-organized-a-scholarship-distribution-and-felicitation-ceremony"
published_at: "2026-08-03T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70324e0ca33_1000751996.jpg"
keywords: []
---

# കേരള പത്മശാലിയസംഘം യുവജന വിഭാഗം തളിപ്പറമ്പ ശാഖയുടെ സ്കോളർഷിപ്പ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ :**കേരള പത്മശാലിയസംഘം യുവജന വിഭാഗം തളിപ്പറമ്പ ശാഖയുടെ സ്കോളർഷിപ്പ് വിതരണവും അനുമോദനവും ഫോക്ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ :**കേരള പത്മശാലിയസംഘം യുവജന വിഭാഗം തളിപ്പറമ്പ ശാഖയുടെ സ്കോളർഷിപ്പ് വിതരണവും അനുമോദനവും ഫോക്ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു.

പൂക്കോത്ത് തെരുവിലെ പത്മ ശാലിയ ഹാളിൽ നടന്ന ചടങ്ങിൽ യുവജന വിഭാഗം ശാഖാപ്രസിഡൻ്റ്  പി സുജേഷ് അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ നഗരസഭ കൗൺസിലർ രൂപേഷ് കുട്ടുവൻ,പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡൻ്റ്  എം ബാലകൃഷ്ണൻ,കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ പ്രസിഡൻ്റ് പി മോഹനചന്ദ്രൻ,സെക്രട്ടരി കെ രമേശൻ ,താലൂക്ക് സെക്രട്ടരി കെ രഞ്ജിത്ത്,വനിതാ വിഭാഗം താലൂക്ക്  എം തങ്കമണി, വനിത ശാഖാപ്രസിഡൻ്റ്  ടി സി രജനി പ്രേമൻ എന്നിവർ സംസാരിച്ചു.

ടി വി കൃഷ്ണരാജ് സ്വാഗതവും വൈസ് പ്രസിഡൻ്റ് ടി അജിത്ത്കുമാർ നന്ദിയും പറഞ്ഞു.2026-ലെ റെയിൽ സേവാ പുരസ്ക്കാരം നേടിയ റെയിൽവെ സീനിയർ ഇലക്ട്രിക്കൽ സെക്ഷൻ എഞ്ചിനീയർ പി സുരേഷ്,അമൃത ടി വി മ്യൂസിക്കൽ റിയാലിറ്റി ഷോ സൂപ്പർ സ്റ്റാർ സീനിയർ ഫൈനലിസ്റ്റ് തേജസ് പ്രസീദ് എന്നിവരെ അനുമോദിച്ചു.

ശാഖാ പരിധിയിലെ എട്ടു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ അറുപതോളം വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376318/the-thaliparamba-branch-of-the-kerala-padmashali-sanghams-youth-wing-organized-a-scholarship-distribution-and-felicitation-ceremony)