---
title: "പയ്യന്നൂർ ഏരിയാ കമ്മറ്റിക്കെതിരെ മാധ്യമങ്ങൾ നടത്തുന്ന നുണ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്"
english_title: "Cpm payyanoor area committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376269/cpm-payyanoor-area-committee"
published_at: "2026-08-03T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a700ac50acfb_1000738688.jpg"
keywords: []
---

# പയ്യന്നൂർ ഏരിയാ കമ്മറ്റിക്കെതിരെ മാധ്യമങ്ങൾ നടത്തുന്ന നുണ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

> **Lead Summary:** കണ്ണൂർ:പയ്യന്നൂർ ഏരിയാ കമ്മറ്റിക്കെതിരെ മാധ്യമങ്ങൾ നടത്തുന്ന നുണ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിൽ അറിയിച്ചു.

## Article Content

കണ്ണൂർ:പയ്യന്നൂർ ഏരിയാ കമ്മറ്റിക്കെതിരെ മാധ്യമങ്ങൾ നടത്തുന്ന നുണ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിൽ അറിയിച്ചു.

പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചു വിട്ട് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ കഴിഞ്ഞ ജില്ലാ കമ്മിറ്റ യോഗം തീരുമാനിച്ചു വെന്നത് മാധ്യമ നുണപ്രചാരണമാണ് വ്യാജ വാർത്ത തിരിച്ചറിയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

പയ്യന്നൂർ ഏരിയയിലെ സംഘടനാ വിഷയം ജില്ലാ സെക്രട്ടറിയറ്റോ ജില്ലാ കമ്മറ്റിയോ ചർച്ച ചെയ്തിട്ടില്ലെന്നും ചില മാധ്യമങ്ങളിൽ വരുന്ന നുണപ്രചാരണം തിരിച്ചറിയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

കാലങ്ങളായി പയ്യന്നൂർ ഏരിയാ കമ്മറ്റിക്കെതിരെ തുടരുന്ന സംഘടിത നുണ പ്രചാരണങ്ങളുടെ ബാക്കിയാണിത്. ഒരുതരത്തിലുള്ള സംഘടനാ വിഷയവും നിലവിൽ ചർച്ചക്ക് എടുത്തിട്ടില്ല. ബോധപൂർവം നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. മാധ്യമങ്ങളുടെ സംഘടിതമായ നുണപ്രചാരണം പാർട്ടി അനുഭാവികളും ബന്ധുക്കളും തിരിച്ചറിയണമെന്ന് ജില്ലാ സെക്രട്ടറിയറ്റ് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376269/cpm-payyanoor-area-committee)