---
title: "കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനടുത്ത് ചെരുപ്പ് കടയിൽ തീപിടുത്തം"
english_title: "fire in chappal shop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37603/fire-in-chappal-shop"
published_at: "2022-04-14T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257fe7571cd0_vac.jpg"
keywords: []
---

# കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനടുത്ത് ചെരുപ്പ് കടയിൽ തീപിടുത്തം

> **Lead Summary:** കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനടുത്ത് ചെരുപ്പ് കടക്ക് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. പരിസരത്ത് ഉള്ളവരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് തീപടരുന്നത് തടയാനായി. കണ്ണൂർ പ്രസ്‌ക്ലബ് റോഡിലെ ചെരുപ്പ് കടയ്ക്കാണ് ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചത്. ജനറേറ്റർ കത്തിയതിനെത്തുടർന്നാണ് അപകടം.

## Article Content

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനടുത്ത് ചെരുപ്പ് കടക്ക് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. പരിസരത്ത് ഉള്ളവരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് തീപടരുന്നത് തടയാനായി. കണ്ണൂർ പ്രസ്‌ക്ലബ് റോഡിലെ ചെരുപ്പ് കടയ്ക്കാണ് ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചത്. ജനറേറ്റർ കത്തിയതിനെത്തുടർന്നാണ് അപകടം.

ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് ജനറേറ്ററിന് തീപിടിച്ചത്. ജനറേറ്റർ ഉടൻ തൊഴിലാളികൾ പുറത്തെത്തിച്ചു. എന്നാൽ ചെരുപ്പുകൾ ചിലത് കത്തിനശിച്ചിരുന്നു. കടയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് റോഡിലുണ്ടായിരുന്നവരും മറ്റു കടകളിലും സാധനങ്ങൾ വാങ്ങാനെത്തിയവർ ചിതറി ഓടി.

പുക ഉയരുന്നത് കണ്ട് പരിസരവാസികൾ എത്തി തീ അണയ്ക്കുകയായിരുന്നു. അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റുകളും എത്തി സന്ദർഭോചിതമായ ഇടപെടലിനെ തുടർന്നാണ് ചുറ്റുമുള്ള കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കി. ജനറേറ്റർ പുറത്തെത്തിക്കുന്നതിനിടയിൽ കടയുടമക്ക് കൈക്ക് പൊള്ളലേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37603/fire-in-chappal-shop)