---
title: "വിദേശത്തേക്ക് നഴ്സിംഗ് വിസ വാഗ്ദാനം നൽകി ഒന്നേകാൽ ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ  സ്വകാര്യ റിക്രൂട്ടിംഗ് സ്ഥാപനത്തിനെതിരെ  കേസ്"
english_title: "visa froud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37599/visa-froud"
published_at: "2022-04-14T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257fd6f011e6_vac.jpg"
keywords: []
---

# വിദേശത്തേക്ക് നഴ്സിംഗ് വിസ വാഗ്ദാനം നൽകി ഒന്നേകാൽ ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ  സ്വകാര്യ റിക്രൂട്ടിംഗ് സ്ഥാപനത്തിനെതിരെ  കേസ്

> **Lead Summary:** **ആലക്കോട്: **വിദേശത്തേക്ക് നഴ്സിംഗ് വിസ വാഗ്ദാനം നൽകി ഒന്നേകാൽ ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ എറണാകുളത്തെ സ്വകാര്യ റിക്രൂട്ടിംഗ് സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തു.

## Article Content

**ആലക്കോട്: **വിദേശത്തേക്ക് നഴ്സിംഗ് വിസ വാഗ്ദാനം നൽകി ഒന്നേകാൽ ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ എറണാകുളത്തെ സ്വകാര്യ റിക്രൂട്ടിംഗ് സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തു.

ആസ്ട്രേലിയയിലേക്ക് നഴ്സിംഗ് വിസ വാഗ്ദാനം നൽകി പരാതിക്കാരനായ ഉദയഗിരി മണക്കടവിലെ നെല്ലിക്കൽ ഹൗസിൽ എൻ.ടി.ജോസഫിൻ്റെ മകൻ്റെ അക്കൗണ്ടിൽ നിന്നും പണം നൽകിയ ശേഷം വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് എറണാകുളത്തെ ഗുഡ്സ്പീഡ് എമിഗ്രേഷൻ ആൻ്റ് സ്റ്റഡി അബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപന ഉടമ ടി.കെ.അനൂപ് കുമാറിൻ്റെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്.

2019 മെയ് 20നും ജൂൺ 21 നും ഇടയിൽ പരാതിക്കാരൻ്റെ മകൻ്റെ ഭാര്യക്ക് ആസ്ട്രേലിയയിലേക്ക്നഴ്സിംഗ് വിസ വാഗ്ദാനം നൽകി മകൻ്റെബേങ്ക് അക്കൗണ്ട് വഴി 1,24,300 രൂപ കൈപറ്റിയ ശേഷം പിന്നീട് വിസയോ, കൊടുത്ത പണമോതിരിച്ചുനൽകാതെ മകനെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.ആ ലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37599/visa-froud)