---
title: "സ്വതന്ത്രമായും സമാധാനത്തോടെയും വ്യാപാരം ചെയ്യാൻ തളിപ്പറമ്പിലെ വ്യാപാരികൾക്ക് അവസരം നൽകണം, അനധികൃത തെരുവ് വ്യാപാരത്തിനെതിരെ നടപടി വേണം: കെ. എസ്. റിയാസ്"
english_title: "Marchants association "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375841/marchants-association"
published_at: "2026-07-31T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ccf4e9a489_1000745275.jpg"
keywords: []
---

# സ്വതന്ത്രമായും സമാധാനത്തോടെയും വ്യാപാരം ചെയ്യാൻ തളിപ്പറമ്പിലെ വ്യാപാരികൾക്ക് അവസരം നൽകണം, അനധികൃത തെരുവ് വ്യാപാരത്തിനെതിരെ നടപടി വേണം: കെ. എസ്. റിയാസ്

> **Lead Summary:** **തളിപ്പറമ്പ്:**അനധികൃത വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് ഒരു നിയന്ത്രണവും ഇല്ലാതെ അവർക്ക് ഇഷ്ടപ്പെട്ട സ്ഥലത്ത് ഉൽപ്പന്നങ്ങൾ ഇറക്കിവച്ച് വ്യാപാരം ചെയ്യുന്നതിന് ഒരു തടസ്സവും നിയമവും പ്രശ്നവുമില്ല. തളിപ്പറമ്പ് മുനിസിപ്പൽ പരിധിക്കകത്ത് ദിനംപ്രതി റോഡും ജംഗ്ഷനുകളും കയ്യേറി ഓട്ടോറിക്ഷയിലും ഉന്തുവണ്ടിയിലും നിരത്തിലും ഉൽപ്പന്നങ്ങൾ ഇറക്കിക്കൊടുത്ത് വലിയ ലോബികൾ തുച്ഛമായ ശമ്പളത്തിന് തൊഴിലാളികൾ നിർത്തിക്കൊണ്ട് ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുകയാണ്.

## Article Content

**തളിപ്പറമ്പ്:**അനധികൃത വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് ഒരു നിയന്ത്രണവും ഇല്ലാതെ അവർക്ക് ഇഷ്ടപ്പെട്ട സ്ഥലത്ത് ഉൽപ്പന്നങ്ങൾ ഇറക്കിവച്ച് വ്യാപാരം ചെയ്യുന്നതിന് ഒരു തടസ്സവും നിയമവും പ്രശ്നവുമില്ല. തളിപ്പറമ്പ് മുനിസിപ്പൽ പരിധിക്കകത്ത് ദിനംപ്രതി റോഡും ജംഗ്ഷനുകളും കയ്യേറി ഓട്ടോറിക്ഷയിലും ഉന്തുവണ്ടിയിലും നിരത്തിലും ഉൽപ്പന്നങ്ങൾ ഇറക്കിക്കൊടുത്ത് വലിയ ലോബികൾ തുച്ഛമായ ശമ്പളത്തിന് തൊഴിലാളികൾ നിർത്തിക്കൊണ്ട് ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുകയാണ്.

പട്ടണത്തിൽ വലിയ വാടക കൊടുത്തും തൊഴില് കൊടുത്തും ലൈസൻസ് എടുത്തും നികുതി കൊടുത്തു നാടിന്റെ വികസനത്തിനും സഹായത്തിനും സംഭാവനകൾ നൽകിയും സർക്കാരിന്റെ നിയമം പാലിച്ച് വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് നിയമത്തിന്റെ പേര് പറഞ്ഞു പിഴയും മറ്റ് നിയമപരമായ നടപടികളും എടുക്കുന്ന ഉദ്യോഗസ്ഥന്മാർ ഇത്തരത്തിലുള്ള അനധികൃത വ്യാപാരം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇനിയും ഈ രീതിയിൽ വ്യാപാരം ചെയ്യാൻ അനുവദിക്കുകയാണെങ്കിൽ ശക്തമായ പ്രതിഷേധവും സമരവുമായി മുന്നോട്ടു പോകും എന്ന് കെ എസ് റിയാസ് പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധികളും വർധിച്ച ചെലവുകളും ഉണ്ടായിട്ടും വ്യാപാരികൾ സ്ഥാപനങ്ങൾ അടച്ചുപൂട്ടാതെ മുന്നോട്ടുപോകുന്നത് അവരുടെ ആത്മാഭിമാനവും സമൂഹത്തോടുള്ള പ്രതിബദ്ധതയും കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നില്ലെങ്കിലും, നിയമാനുസൃതമായി പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് സ്വതന്ത്രമായും മനസ്സമാധാനത്തോടെയും വ്യാപാരം നടത്താനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും അധികാരികളോട് അദ്ദേഹം അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375841/marchants-association)