---
title: "എൽഡിഎഫ് പരാജയം: പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർത്ഥി നിർണ്ണയവും രാഷ്ട്രീയ നീക്കങ്ങളും തിരിച്ചടിയായെന്ന് ഷംസീർ"
english_title: "LDF Defeat: Shamsir says candidate selection and political moves in Payyannur and Taliparamba backfired"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375501/ldf-defeat-shamsir-says-candidate-selection-and-political-moves-in-payyannur-and-taliparamba-backfired"
published_at: "2026-07-30T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6af862e4b0a_1000741264.jpg"
keywords: []
---

# എൽഡിഎഫ് പരാജയം: പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർത്ഥി നിർണ്ണയവും രാഷ്ട്രീയ നീക്കങ്ങളും തിരിച്ചടിയായെന്ന് ഷംസീർ

> **Lead Summary:** **മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത തോൽവിയുടെ കാരണങ്ങൾ പരസ്യമായി എണ്ണിപ്പറഞ്ഞ് മുൻ സ്പീക്കർ എ.എൻ. ഷംസീർ. പരാജയത്തിന് പിന്നിലെ പിഴവുകൾ സ്വയം വിമർശനത്തിലൂടെ അദ്ദേഹം തുറന്നുപറഞ്ഞു. മലപ്പുറം കാളികാവിൽ നടന്ന കുഞ്ഞാലി രക്തസാക്ഷി ദിനാചരണ പരിപാടിയിലായിരുന്നു ഷംസീറിന്റെ പ്രതികരണം.**

## Article Content

**മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത തോൽവിയുടെ കാരണങ്ങൾ പരസ്യമായി എണ്ണിപ്പറഞ്ഞ് മുൻ സ്പീക്കർ എ.എൻ. ഷംസീർ. പരാജയത്തിന് പിന്നിലെ പിഴവുകൾ സ്വയം വിമർശനത്തിലൂടെ അദ്ദേഹം തുറന്നുപറഞ്ഞു. മലപ്പുറം കാളികാവിൽ നടന്ന കുഞ്ഞാലി രക്തസാക്ഷി ദിനാചരണ പരിപാടിയിലായിരുന്നു ഷംസീറിന്റെ പ്രതികരണം.**

> **"ഇങ്ങനെ ഒരു തോൽവി നമ്മളും പ്രതീക്ഷിച്ചിരുന്നില്ല. മൂന്നാം ഭരണം ഉറപ്പിക്കുമെന്നാണ് കരുതിയത്. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ലീഡ് ഉണ്ടായിരുന്നു. പിന്നീട് എല്ലാം ഒലിച്ചുപോയി" എന്ന് ഷംസീർ പറഞ്ഞു. തോൽവിയുടെ പ്രധാന കാരണങ്ങളായി അദ്ദേഹം മൂന്ന് കാര്യങ്ങൾ ചൂണ്ടിക്കാട്ടി.**

**ഒന്ന് സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിഴവ്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് ഷംസീർ സമ്മതിച്ചു. രണ്ടാമത് അയ്യപ്പ സംഗമം നടത്തിയത്. മൂന്നാമത് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയാതെ പോയത്.**

> **"വെള്ളാപ്പള്ളിയുടെ വിമർശനത്തെ പ്രതിരോധിക്കാൻ നമുക്ക് ശക്തിയുണ്ടായില്ല. അദ്ദേഹത്തെ കൊണ്ടുനടന്നതും തിരിച്ചടിയായി" എന്ന് ഷംസീർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പാർട്ടിക്കുള്ളിലും പുറത്തും ഉയർന്ന വിമർശനങ്ങളെല്ലാം ശരിയാണെന്ന നിലപാടാണ് ഷംസീർ സ്വീകരിച്ചത്.**

**സ്വയം വിമർശനത്തിലൂടെ മാത്രമേ മുന്നോട്ട് പോകാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന്റെ പരാജയത്തെക്കുറിച്ചുള്ള ആത്മാർത്ഥമായ വിലയിരുത്തലായാണ് ഷംസീറിന്റെ ഈ പ്രസംഗം രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി ഈ പിഴവുകൾ തിരുത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു.**

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375501/ldf-defeat-shamsir-says-candidate-selection-and-political-moves-in-payyannur-and-taliparamba-backfired)