---
title: "മഴ വീണ്ടും ശക്തമാകുന്നു: ജാഗ്രത നിർദ്ദേശം, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് "
english_title: "Rain intensifies again: Alert issued; Orange alert in various districts."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375450/rain-intensifies-again-alert-issued-orange-alert-in-various-districts"
published_at: "2026-07-30T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ad009daed8_1000738189.jpg"
keywords: []
---

# മഴ വീണ്ടും ശക്തമാകുന്നു: ജാഗ്രത നിർദ്ദേശം, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് 

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

## Article Content

**കോഴിക്കോട്: **സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് രണ്ട് വരെ കനത്ത ജാഗ്രത തുടരാനാണ് നിർദ്ദേശം. ഇതിന്റെ ഭാഗമായി വരുന്ന ഞായറാഴ്ച വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ മഴയുടെ വേഗത വർധിക്കുമെന്നാണ് പ്രവചനം. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 204 മി.മീ വരെ അതിശക്തമായ മഴ ലഭിച്ചേക്കാം.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള മലയോര പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ഉടൻ മാറിത്താമസിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375450/rain-intensifies-again-alert-issued-orange-alert-in-various-districts)